»   » അമിതാഭ് ബച്ചന്‍ ഹോളിവുഡ് ചിത്രത്തില്‍

അമിതാഭ് ബച്ചന്‍ ഹോളിവുഡ് ചിത്രത്തില്‍

Posted By: Super
Subscribe to Filmibeat Malayalam
Amitabh Bachchan
ഇന്ത്യയുടെ മഹാനടന്‍ അമിതാഭ് ബച്ചന് ഹോളിവുഡ് ചിത്രത്തിലേയ്ക്ക് ക്ഷണം. അമേരിക്കന്‍ എഴുത്തുകാരനായ എസ് സ്‌കോട്ട് ഫിറ്റ്‌സ് ജെറാള്‍ഡിന്റെ നോവലിനെ ആസ്പദമാക്കി ഹോളിവുഡിന്റെ നവാഗത സംവിധായകനായ ബസ് ലുര്‍മാന്‍ ഒരുക്കുന്ന ചിത്രത്തിലാണ് ബിഗ്ബി അഭിനയിക്കുന്നത്.

ദി ഗ്രേറ്റ് ഗറ്റ്‌സ്ബി എന്നു പേരിട്ടിരിക്കുന്ന ചിത്രം ത്രിഡിയിലാണ് ഒരുക്കുന്നത്്. ബച്ചന്റെ ആദ്യ ഹോളിവുഡ് ചിത്രമായിരിക്കുമിത്. ചിത്രത്തിന്റെ ഷൂട്ടിങ് ആസ്‌ത്രേലിയയില്‍ പുരോഗമിക്കുകയാണ്.

125.4 കോടി ഡോളര്‍ മുടക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബച്ചന്‍ വുള്‍ഷെം മേയറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. പ്രമുഖ ഹോളിവുഡ് നായകന്‍ ലിയനാഡോ ഡി കാപ്രിയോ ആണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്.

ജേ ഗറ്റ്‌സ്ബി എന്ന ടൈറ്റില്‍ റോളിലാണ് അദ്ദേഹം അഭിനയിക്കുന്നത്. 1922 ലെ കഥയാണ് ചിത്രം പറയുന്നത്. അക്കാഡമി നോമിനിയായ സംവിധായകന്‍ ലുര്‍മാന്‍ ഗ്രേയ്ക് പിയേഴ്‌സുമായി ചേര്‍ന്നാണ് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ നോവലില്‍നിന്ന് ചലച്ചിത്രഭാഷ്യം നല്‍കുന്നത്.

കാതറിന്‍ മാര്‍ട്ടിന്‍, കാതറിന്‍ നപ്പ്മാന്‍, ലൂസി ഫിഷര്‍, ഡഗ്ലസ് വിക്ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സും വില്ലേജ് റോഡ് ഷോ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം വിതരണത്തിനെത്തിക്കുക.

English summary
Amitabh Bachchan has joined the all star-cast of the Hollywood adaption of F. Scott Fitzgerald’s novel The Great Gatsby

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam