അല്ലേ, ഇതിയാനിതെന്തിന്റെ സൂക്കേടാ...
ഹീതര്‍മീല്‍സും പോള്‍ മക്കാര്‍ട്ടിനിയും തമ്മില്‍ പിരിഞ്ഞിട്ട് കാലം കുറെയായി. സാക്ഷാല്‍ മക്കായ്ക്കാണെങ്കില്‍ വയസ് അറുപതും കഴിഞ്ഞു. എന്നാലും കക്ഷിക്ക് സ്ത്രീകളെ കണ്ടാല്‍ ഇപ്പോഴും നവയൗവനം നിറകുടം തുളുമ്പിയൊഴുകും.
പഴയ ഭര്‍ത്താവ് പരസ്യമായി പെണ്ണുങ്ങളോട് കൊഞ്ചിക്കുഴയുന്നത് കാണുമ്പോള്‍ ഹീതര്‍ മീല്‍സിനു സങ്കടം വരും, ഇപ്പോഴും. ഇക്കാര്യം നന്നായി അറിയാവുന്ന മക്കാ ഈ പുതുവര്‍ഷനാളില്‍ പാവം ഹീതറിനെ കരയിച്ചതെന്തിനെന്നാണ് ജനം ചോദിക്കുന്നത്.
സംഭവം ഇങ്ങനെയാണ്.
പുതുവര്‍ഷ രാവിന് പ്രക്ഷേപണം ചെയ്ത ടെലിവിഷന്‍ പരിപാടികളിലൊന്ന് പോള്‍ മക്കാര്‍ട്ടിനിയും കെയില്‍ മിനോഗും ചേര്‍ന്നുളള യുഗ്മഗാനമാണ്. പാടിയതോ ഒരു സെക്സി ഗാനവും. ഡാന്‍സ് ടുനൈറ്റ് എന്ന പാട്ട് പരസ്പരം ഇഴുകിച്ചേര്‍ന്ന് മെക്കായും കെയിലും പാടി തകര്‍ക്കുമ്പോള്‍, പാവം ഹീതറിന്റെ കണ്ണില്‍ നിന്നും കുടുകുടാ ദുഖം ഒഴുകുകയായിരുന്നു.
നീ പോയാലും മറ്റു സ്ത്രീകള്‍ എനിക്കു പിന്നാലെയുണ്ടെന്ന് ഹീതറിനെ കാണിക്കാനായിരുന്നു ഈ പരിപാടിയെന്നാണ് ഹീതറും സുഹൃത്തുക്കളും പറയുന്നത്.
എന്നാല്‍ കെയിലിനെ മക്കായ്ക്ക് വളരെ ഇഷ്ടമാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. മാറില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന കെയില്‍ ഈ അടുത്തിടെയാണ് പൊതുവേദികളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
മക്കായുടെ ആദ്യഭാര്യ ലിന്‍ഡയും സ്തനാര്‍ബുദം ബാധിച്ചാണ് മരിച്ചത്. തന്റെ ആദ്യഭാര്യയെ ഓര്‍മ്മിപ്പിക്കുന്ന അനുഭവങ്ങളുളളതിനാല്‍ മക്കാ കെയിലിനോട് വളരെ സ്നേഹത്തോടെയാണ പെരുമാറുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ഈ കഥകളൊക്കെ കേട്ടാലും ഹീതറിന്റെ കണ്ണീര്‍ തോരുമോ ആവോ?


Click it and Unblock the Notifications