മുഖം കേറ്റിന്റെ, മാറ് ആരുടെ?
ഇങ്ങനെ പോസ്റ്ററടിച്ചാല്‍ കേറ്റ് ഹഡ്സണ്‍ എന്തു ചെയ്യും. സംഗതി ആരു ചെയ്താലും അത് മോശമായിപ്പോയെന്നേ പറയാനുളളൂ.
മറ്റാരുടെയോ തടിച്ച സ്തനങ്ങള്‍ കേറ്റിന്റെ ശരീരത്തില്‍ വരച്ചു ചേര്‍ത്ത് അച്ചടിച്ച പോസ്റ്ററാണ് നടിയെ ശുണ്ഠി പിടിപ്പിച്ചത്. ഫൂള്‍സ് ഗോള്‍ഡ് എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഈ അതിക്രമം നടന്നിരിക്കുന്നത്.
പോസ്റ്റര്‍ ഇറങ്ങിയ ഉടനെ കേറ്റ് സംഗതി ഒത്തു നോക്കി. തന്റേത് അത്ര വലുതല്ലെന്ന് തിരിച്ചറിഞ്ഞ് പരാതി അപ്പോള്‍ തന്നെ വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്തു.
ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ കേറ്റിന്റെ ഒരാവശ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കിടപ്പറ രംഗത്തില്‍ അഭിനയിക്കും മുമ്പ് സഹനടന്‍ മാത്യു മക്‍നോട്ടിയോട് ഡിയോഡറന്റു പൂശാന്‍ ആവശ്യപ്പെട്ടതാണ് വാര്‍ത്തയായത്.
ഡിയോഡറന്റുകള്‍ പൂശുകയില്ലെന്ന് വാശിയുളള നടനാണത്രേ ടിയാന്‍. ഏതായാലും കേറ്റിന്റെ ആവശ്യവും കയ്യോടെ നിരസിക്കപ്പെട്ടു. വേണമെങ്കില്‍ ദിവസം അല്‍പനേരം കുളിച്ചേക്കാമെന്ന നടന്റെ വാഗ്ദാനം കേറ്റ് സ്വീകരിച്ചു. ഷൂട്ടിംഗ് മുന്നോട്ട് പോയി.
ബാക്കി ഭാഗം 'ഫൂള്‍സ് ഗോള്‍ഡ്' കണ്ടാലേ അറിയാനാവൂ.


Click it and Unblock the Notifications