മഡോണ ഇന്ത്യന്‍ കുട്ടിയെ ദത്തെടുക്കുന്നു
പ്രശസ്‌ത പോപ് താരം മഡോണ ഇന്ത്യന്‍ കുട്ടിയെ ദത്തെടുക്കാന്‍ ഒരുങ്ങുന്നു. ബോളിവുഡ് നൃത്ത സംവിധായകന്‍ സന്ദീപ് സോപാര്‍ക്കറുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് മഡോണയും ഭര്‍ത്താവ് ഗെയ്‌റിച്ചിയും കുട്ടിയെ ദത്തെടുക്കാനുള്ള തീരുമാനത്തിലെത്തിയത്.
നേരത്തെ ആഫ്രിക്കയില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാനുള്ള മഡോണയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് കുട്ടിയെ ദത്തെടുക്കാനുള്ള മഡോണ തീരുമാനമെടുത്ത്. ഇതിന് താന്‍ മഡോണയെ പ്രേരിപ്പിച്ചിരുന്നുവെന്നും സന്ദീപ് പറഞ്ഞു.
കുട്ടികളെ ദത്തെടുക്കാന്‍ നേരത്തെ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഗെയ്‌റിച്ചി വീണ്ടും ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതിനെതിരായിരുന്നു. എന്നാല്‍ മഡോണയുടെ തീരുമാനത്തിന് റിച്ചി വഴങ്ങുകയായിരുന്നു.
പുതിയ ആല്‍ബമായാ ഹാര്‍ഡ് കാന്‍ഡിയുടെ പ്രചരണ പരിപാടികള്‍ക്കു ശേഷം മഡോണ കുട്ടിയെ ദത്തെടുക്കാനുള്ള ശ്രമങ്ങള്‍ക്കായി ഇന്ത്യയിലേക്ക് തിരിയ്‌ക്കും


Click it and Unblock the Notifications