ആദ്യത്തെ കണ്‍മണിയെ കാത്ത്
ഊഹാപോഹങ്ങള്‍ക്ക് അറുതിയായി. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം നടി നിക്കോള്‍ കിഡ്മാന്‍ തുറന്നു പറഞ്ഞു. നിക്കോള്‍ കിഡ്മാനും ഭര്‍ത്താവ് കീത്ത് അര്‍ബനും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ആഹ്ലാദഭരിതരായി കാത്തിരിക്കുന്ന കാര്യം ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഹോളിവുഡിലെ സുന്ദരിക്കുട്ടി നിക്കോള്‍ കിഡ്മാന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ഡെയിലി മെയില്‍ പത്രമാണ്. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയെന്ന വിവരമായിരുന്നു പത്രത്തില്‍. എന്നാല്‍ ഈ വാര്‍ത്ത നിഷേധിക്കപ്പെട്ടു.
ടോം ക്രൂയിസുമായുളള വിവാഹത്തിനു ശേഷം ദത്തെടുത്തു വളര്‍ത്തിയ രണ്ടു കുട്ടികളും ഇപ്പോള്‍ കിഡ്മാനൊപ്പമുണ്ട്. ഇസബെല്ല (15)യും കൊണോറും (12) ആണ് അവര്‍. സ്
കഴിഞ്ഞ വര്‍ഷം ആദ്യം ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കീത്ത് അര്‍ബനില്‍ തനിക്ക് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം കിഡ്മാന്‍ തുറന്നു പറഞ്ഞത്.


Click it and Unblock the Notifications