പിറന്നാള്‍ സമ്മാനം, പാമിയുടെ നഗ്നനൃത്തം
പിറന്നാളാഘോഷിക്കുന്നെങ്കില്‍ അതിങ്ങനെ വേണം. കഥാനായകന്‍ പ്ലേബോയ് മാസികയുടെ ചീഫ് ഹഫ് ഹെഫ്നറാണ്. കക്ഷിയുടെ എണ്‍പത്തി രണ്ടാം പിറന്നാള്‍ ആഘോഷത്തിലെ വിശിഷ്ട ഇനം സെക്സ് ബോംബ് പമേലാ ആന്റേഴ്സണിന്റെ നഗ്നനൃത്തം.
പമേല ഒന്നും ധരിച്ചിരുന്നില്ലെന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ല. ഒരു ഹൈഹീല്‍ഡ് ഷൂ അണിഞ്ഞിരുന്നു പുളളിക്കാരി.
ഒരു തുണ്ട് തുണി പോലുമില്ലാതെ പരിപൂര്‍ണ പരബ്രഹ്മമായി പമേല ഹെഫ്നറെ ആടിക്കൊതിപ്പിച്ചു. ലാസ് വേഗാസിലെ ഹോട്ടലിലായിരുന്നു ഗംഭീരമായ ഈ പിറന്നാള്‍ ആഘോഷം.
പ്ലേ ബോയിയ്ക്കു വേണ്ടി ഒന്നും രണ്ടും തവണയല്ല, പന്ത്രണ്ടു പ്രാവശ്യമാണ് പമേല തന്റെ നഗ്നത തുറന്നു കാണിച്ചത്.
അപ്രതീക്ഷിതമായാണത്രേ പമേല ഹെഫ്നര്‍ക്ക് ഈ പിറന്നാള്‍ സമ്മാനം നല്‍കിയത്. ഹോട്ടല്‍ ഉടമയുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ പരിപൂര്‍ണ നഗ്നയായി തന്റെ മുന്നിലെത്തിയ പമേലപ്പാമ്പിനെക്കണ്ട് ആദ്യം ഒന്നമ്പരന്നു. പിന്നെ പുഞ്ചിരിച്ചു. തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ പുഞ്ചിരിയായിരുന്നു അതെന്നാണ് ഹോട്ടല്‍ ഉടമ ജോര്‍ജ് മലൂഫ് പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications