»   » അറബിയും ഒട്ടകവുമായി പ്രിയന്‍ ബോളിവുഡിലേയ്ക്ക്

അറബിയും ഒട്ടകവുമായി പ്രിയന്‍ ബോളിവുഡിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം അറബിയും ഒട്ടകവും പി മാധവന്‍ നായരും ബോളിവുഡിലേയ്ക്ക്.

മലയാളത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയായിക്കൊണ്ടിരിയ്ക്കുന്ന ചിത്രം നവംബര്‍ നാലിന് തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇതിനോടകം തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നിര്‍മ്മിക്കുന്ന കാര്യം പ്രിയന്‍ ആലോചിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിയില്‍ അജയ് ദേവഗണ്‍ ആയിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മാധവന്‍ നായരായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഒട്ടകമാകുന്നത് മുകേഷ് ആണ്. ഭാവന, ലക്ഷ്മിറായ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

English summary
Even before the release of Priyadarshan's Malayalam film Arabiyum Ottakkavum P Madhavan Nairum, the director is already planning its Bollywood version with Ajay Devgn in the lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam