»   » സിന്ധു മേനോന്‍ ഹോളിവുഡില്‍

സിന്ധു മേനോന്‍ ഹോളിവുഡില്‍

Posted By:
Subscribe to Filmibeat Malayalam
Sindhu Menon
തെന്നിന്ത്യന്‍ താരം സിന്ധു മേനോന്‍ ഹോളിവുഡിലേക്ക്. ബ്രാഡ് പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സിന്ധു ഹോളിവുഡിലേക്ക് ചേക്കേറുന്നത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പ്രത്യക്ഷപ്പെട്ട താരം ബോളിവുഡില്‍ തൊടാതെയാണ് ഇംഗ്ലീഷ് സിനിമയില്‍ അരങ്ങേറുന്നത്.

ഒരു ഇംഗ്ലീഷ് യുവാവിനെ പ്രണയിക്കുന്ന ഇന്ത്യന്‍ യുവതിയുടെ വേഷമാണ് ചിത്രത്തില്‍ സിന്ധുഅവതരിപ്പിയ്ക്കുന്നത്. ഈ ബന്ധത്തിലൂടെ യുവതിയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ കാതല്‍. ചിത്രത്തിനു വേണ്ടി അടുത്ത രണ്ടു മാസത്തിനുള്ളില്‍ തടി കൂട്ടാനുള്ള ശ്രമത്തിലാണ് ഈ ബാംഗ്ലൂര്‍ ഗേള്‍.

2007 ലാണ് ചിത്രത്തിലേക്കുള്ള ഓഫര്‍ വന്നതെന്ന് സിന്ധു പറയുന്നു. തന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ ഒരു ഇന്റര്‍വ്യൂ നടത്തി സിന്ധുവിനെ തിരെഞ്ഞെടുക്കുകയായിരുന്നു. സിന്ധുവിന്റെ ഒരൊറ്റ സിനിമ പോലും കാണാതെയാണ് ഹോളിവുഡ് ടീം നടിയെ തിരഞ്ഞെടുത്തത്.

ഈ ബ്രാഡ് പീറ്റര്‍ ചിത്രത്തിനു പുറമേ മറ്റൊരു ഹോളിവുഡ് സിനിമയിലേക്കുകൂടി സിന്ധുവിന് ക്ഷണമുണ്ട്. ഇതിന്റെ ജോലികള്‍ ഈ വര്‍ഷം ജൂലായില്‍ ആരംഭിയ്ക്കും.

ഹോളിവുഡിലേക്ക് പോയെന്നു കരുതി ഇന്ത്യന്‍ സിനിമകളെ കൈവിടാനൊന്നും സിന്ധു ഒരുക്കമല്ല. രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് താരം ഇപ്പോള്‍. ഇതിന് പുറമെ ചില തമിഴ് പ്രൊജക്ടുകളും സിന്ധു പരിഗണിയ്ക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam