ആഷ്ടണ്‍ അലഞ്ഞത് സ്ത്രീസുഖം തേടി.....
ഡെമി മൂറിനെ വിവാഹം കഴിക്കും മുമ്പ് താനൊരു വിടനായിരുന്നുവെന്ന് ആഷ്ടണ്‍ കട്ചര്‍. കഴിവിന്റെ പരമാവധി സ്ത്രീകളെ അനുഭവിക്കുക എന്നതായിരുന്നു തന്റെ ജീവിത ലക്ഷ്യമെന്ന് ആഷ്ടണ്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ അഞ്ചു വര്‍ഷം മുമ്പ് ഡെമി മൂറിനെ വിവാഹം കഴിച്ചതോടെ സംഗതികള്‍ കീഴ്‍മേല്‍ മറിഞ്ഞു. ഒരു രാത്രി മാത്രം നീളുന്ന ബന്ധത്തിന്റെ നിരര്‍ത്ഥകത ആഷ്ടണെ ഡെമി ബോധ്യപ്പെടുത്തി. സ്നേഹത്തിന്റെ വിലയും ബന്ധത്തിന്റെ ഊഷ്മളതയും അറിഞ്ഞ ആഷ്ടണ്‍ കുടുംബ ബന്ധത്തിന്റെ ചട്ടക്കൂടും ഒരു മധുരമാണെന്ന് തിരിച്ചറിഞ്ഞു.
ദി സണിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പൂര്‍വകാല വീരസ്യങ്ങള്‍ ആഷ്ടണ്‍ തുറന്നു പറഞ്ഞത്. ന്യൂയോര്‍ക്കിലെ ഒരു പാര്‍ട്ടിയില്‍ വെച്ചാണ് ഡെമിയെ താന്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് ആഷ്ടണ്‍ ഓര്‍ക്കുന്നു. അന്ന് ഒരു പാര്‍ട്ടിയുടെ അവതാരകനായിരുന്നു ആഷ്ടണ്‍. രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം കഴിയുമെന്ന് തീരുമാനമെടുത്താണത്രേ ആഷ്ടണ്‍ അന്ന് പാര്‍ട്ടിക്കെത്തിയത്.
മൂന്നു വര്‍ഷം മുമ്പാണ് 30 വയസുകാരനായ ആഷ്ടണ്‍ 45 കാരിയായ ഡെമി മൂറിനെ വിവാഹം കഴിച്ചത്. ഈ ബന്ധം അധികകാലം നീണ്ടു നില്‍ക്കില്ലെന്നാണ് നിരീക്ഷകര്‍ വിധിയെഴുതിയത്. എന്നാല്‍ അവരെയെല്ലാം അമ്പരപ്പിച്ചു കൊണ്ട് മുന്നേറുകയാണ് ആഷ്ടണ്‍-ഡെമി ദമ്പതികളുടെ ദാമ്പത്യം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()


Click it and Unblock the Notifications