»   » റീസറുടെ നഗ്ന മേനിയുമായി ബിഗ് ബാംങ്

റീസറുടെ നഗ്ന മേനിയുമായി ബിഗ് ബാംങ്

Posted By:
Subscribe to Filmibeat Malayalam
Autumn Alicia Reeser
നടി ഓട്ടം റീസര്‍ ഇതാ പുതിയ ചിത്രത്തില്‍ പുതിയ മുഖത്തോടെ. ഒരു പിടി സിനിമകളിലും 'ദ് ഒ.സി.' എന്ന ഫോക്സ് ടിവിയിലെ സീരിയലിലും ഉള്ള വേഷമായിരുന്നു ഇതുവരെ റീസറെ ഓര്‍മ്മിയ്ക്കുമ്പോള്‍ മനസ്സില്‍ ഓടി എത്തിയിരുന്നതെങ്കില്‍ അതിനിതാ മാറ്റം വരാന്‍ പോകുന്നു.

പക്ഷേ വൈകാതെ വരാനിരിയ്ക്കുന്ന സിനിമ ബിഗ് ബാംങ് ഇറങ്ങിക്കഴിഞ്ഞാല്‍ 30 കാരിയായ റീസറുടെ നഗ്ന മേനിയായിരിയ്ക്കും കാണികളുടെ മനസ്സില്‍ ഓടി വരുക. ബിഗ് ബാംങ് എന്ന സിനിമയില്‍ ഓട്ടം റീസര്‍ നഗ്നയായി ഇണചേരുന്ന രംഗങ്ങള്‍ ഉണ്ട്.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതേ ഉള്ളു. ചിത്രത്തിന്റെ ട്രേലര്‍ പുറത്തിറങ്ങി കഴിഞ്ഞു. ട്രേലറില്‍

റീസറുടെ പ്രകടനം ഒട്ടും മോശമല്ലത്രെ. അപ്പോള്‍ ചിത്രത്തില്‍ ഇതിനേക്കാള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഹോളിവുഡ് സിനിമാ പ്രേമികള്‍. ചിത്രം കണ്ട് നോക്കൂ.

ഫം നേമാന്‍ എന്ന വേഷമാണ് റീസര്‍ക്ക് ഈ ചിത്രത്തില്‍. ഇതിന് പുറമേ അന്റോണിയോ ബാന്‍ഡറാസ് (വേഷം -നെഡി ക്രൂസ്), സിയന ഗില്ലൊറി (ജൂലി കെസ്ട്രല്‍), സാം എലിയട്ട് (സൈമണ്‍ കെസ്ട്രല്‍), വില്ല്യം ഫിഷ്ട്നെര്‍ (ഡിറ്റക്ടീവ് പോളി) എന്നിവരും ഈ ചിത്രത്തിലുണ്ട്.

കാണാതായ സ്ട്രിപ്പ് നര്‍ത്തകിയെ കുറിച്ച് അന്വേഷിയ്ക്കാനായി ഒരു സ്വകാര്യ ഡിറ്റക്ടീവ് എത്തുന്നു. അന്വേഷണം ന്യൂ മെക്സിക്കൊ വരെ എത്തുന്നു. പക്ഷേ ഇതോടെ കാര്യങ്ങള്‍ ആകെ കുഴങ്ങി മറിയുകയാണ്. ഇതാണ് ബിഗ് ബാംങിന്റെ പ്രധാന പ്രമേയം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam