»   » ബ്രിട്‌നിയുടെ നഗ്നചിത്രം പുറത്തുവിടുമെന്ന്

ബ്രിട്‌നിയുടെ നഗ്നചിത്രം പുറത്തുവിടുമെന്ന്

Posted By:
Subscribe to Filmibeat Malayalam
Britney Spears
പോപ് താരം ബ്രിട്‌നി സ്പിയേഴ്‌സിന്റെ നഗ്നചിത്രം പുറത്തുവിടുമെന്ന ഭീഷണിയുമായി മുന്‍ ബോഡിഗാര്‍ഡ് ഫെര്‍നാഡോ രംഗത്തെത്തി. തന്നെ വശീകരിച്ച് കിടപ്പറയിലെത്തിയ്ക്കാനായി ബ്രിട്‌നി തന്നെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി അയച്ച ചിത്രങ്ങളാണ് കൈയ്യിലുള്ളതെന്നും ഫെര്‍നാഡോ ഫ്്\ളോഴ്‌സ് അവകാശപ്പെടുന്നു.

നേരത്തെ ബ്രിട്‌നി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഫെര്‍നാഡോ കോടതിയില്‍ പരാതി നല്‍കിയിരുന്നു. 9 മില്യന്‍ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസിലെ തെളിവായി ഈ ചിത്രങ്ങള്‍ സമര്‍പ്പിയ്ക്കുമെന്നാണ് ഇയാള്‍ അറിയിച്ചിരിയ്ക്കുന്നത്. ബ്രിട്‌നിയുടെ നഗ്ന ചിത്രങ്ങള്‍ താരത്തിന്റെ ആരാധകരെ ഞെട്ടിയ്ക്കുമെന്ന് ഫെര്‍നാഡോയുടെ സുഹൃത്ത് പറയുന്നു.

ചിത്രങ്ങള്‍ ബ്രിട്‌നി തന്നെ എടുത്തതാണെന്ന് തെളിയിക്കാന്‍ കഴിയും. തന്നെ വശീകരിയ്ക്കാനായി ഓരോ ദിവസമായാണ് ബ്രിട്‌നി ചിത്രങ്ങള്‍ അയച്ചിരുന്നത്. ഇതില്‍ ചിലതില്‍ തീര്‍ത്തും പൂര്‍ണനഗ്നയായാണ് ബ്രിട്‌നി പോസ് ചെയ്തിരിയ്ക്കുന്നതെന്നും ഫെര്‍നാഡോ പറയുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ ബ്രിട്‌നി ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. കേസിന്റെ വാദം രഹസ്യമായി നടത്തണമെന്നാണ് 29കാരിയായ പോപ് താരത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്.

English summary
Britney Spears’ former bodyguard claims he has the embarrassing nude pictures the singer sent him from her mobile phone to lure him into her bed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam