ലൈംഗികത ഉണര്‍ത്തിയത് ഡൗണി

By Staff

തന്നിലെ ലൈംഗികോര്‍ജത്തെ ഉണര്‍ത്തിയ നടനാണ് ഹോളിവുഡിലെ ഉരുക്കു മനുഷ്യനെന്നറിയപ്പെടുന്ന റോബര്‍ട്ട് ഡൗണി ജൂനിയറെന്ന് അമേരിക്കന്‍ നടി വൈനേത് പാള്‍ട്രോ.

തങ്ങളിരുവരും ചേര്‍ന്നുളള രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ അസാധാരണമാം വിധം താന്‍ ഉത്തേജിതയായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഡൗണിയുമൊത്തുളള ഓരോ രംഗവും വല്ലാതെ ആസ്വദിച്ചിട്ടുണ്ടെന്നും പാള്‍ട്രോ പറയുന്നു.

മുപ്പത്തി അഞ്ചുകാരിയായ പാള്‍ട്രോ ഈയിടെയാണ് ആകാരഭംഗി ഒന്നുകൂടി മിനുക്കിയത്. "റോബര്‍ട്ട് എന്നെ വല്ലാതെ ഉന്മത്തയാക്കിയിട്ടുണ്ട്. ഞങ്ങളിരുവരും ചേരുമ്പോഴുളള സ്ക്രീന്‍ രസതന്ത്രത്തിന്റെ ഭംഗി വേറെയാകാന്‍ കാരണം അതാണ്", പാള്‍ട്രോ പറയുന്നു.

"ഉളളുകൊണ്ട് ഇഷ്ടപ്പെടാത്ത പലരുമായും അഭിനയിച്ചിട്ടുണ്ട്. പല്ലു വലിച്ചിളക്കുമ്പോഴുളള വേദനയ്ക്ക് സമാനമായ അനുഭവമാണ് അത് പലപ്പോഴും. എന്നാല്‍ അവരില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തനാണ് റോബര്‍ട്ട്", ദി സണിനോടാണ് പാള്‍ട്രോ വാചാലയായത്.

പറക്കുന്നതു പോലെ തോന്നും റോബര്‍ട്ടിനൊപ്പം അഭിനയിക്കുമ്പോള്‍. എന്തും ചെയ്യാന്‍ ശരീരവും മനസും സന്നദ്ധമാകും. അഭിനയം തികച്ചും ആയാസ രഹിതമാകും. ഒന്നിലേറെ തവണ ഈ അനുഭവത്തിലൂടെ താന്‍ കടന്നു പോയിട്ടുണ്ടെന്ന് പാള്‍ട്രോ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍




Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X