ജാമിയുടെ കുഞ്ഞിന്റെ ചിത്രമിതാ....
ബ്രിട്നിയുടെ പെങ്ങള്‍ ജാമി സ്പിയേഴ്സിന്റെ കുഞ്ഞിന്റെ ആദ്യ ചിത്രങ്ങള്‍ ഒകെ മാസികയില്‍ പ്രത്യക്ഷപ്പെട്ടു...
അമ്മയാവുക എന്ന മഹാകാര്യത്തിന്റെ അത്ഭുതത്തിലും അഭിമാനത്തിലുമാണ് താനെന്ന് 17കാരിയായ ജാമി പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് ജാമി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഹോളിവുഡിന്റെ കാന്തവലയത്തില്‍ നിന്നൊഴിഞ്ഞ് ലൂസിയാനയിലുളള വീട്ടിലാണ് അമ്മയും കുഞ്ഞും.
കുഞ്ഞിന്റെ അച്ഛന്‍ കോസി ആള്‍ഡ്രിജും പൊന്നോമനയെ കാണാന്‍ മിക്കവാറും ജാമിയുടെ അരികിലെത്താറുണ്ട്.
അമ്മയായതിന്റെ വിശേഷങ്ങള്‍ എത്രപറഞ്ഞിട്ടും ജാമിക്ക് മതിയാകുന്നില്ല. ലേബര്‍ റൂമില്‍ ഡോക്ടര്‍മാരുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നുവെന്നും സുഖപ്രസവമായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.
മാഡി ബ്രിയാന്‍ ആള്‍ഡ്രിജെന്നാണ് കുഞ്ഞിന്റെ പേര്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications