»   » ലോഹന്റെ പ്ലേബോയ് ചിത്രം ലീക്കായി

ലോഹന്റെ പ്ലേബോയ് ചിത്രം ലീക്കായി

Posted By:
Subscribe to Filmibeat Malayalam
Lilo's Playboy pic
ഹോളിവുഡിലെ തരികിട സുന്ദരിമാരില്‍ നമ്പര്‍ വണ്‍ ലിന്‍ഡ്‌സെ ലോഹന്റെ നഗ്നചിത്രം ഓണ്‍ലൈനില്‍. പ്രമുഖ അഡള്‍ട്ട് മാഗസിനായ പ്ലേബോയ്ക്ക് വേണ്ടി ലിലോ നടത്തിയ ഫോട്ടോഷൂട്ടാണ് ഓണ്‍ലൈനിലെത്തിയിരിക്കുന്നത്.

അടുത്തയാഴ്ച വിപണിയിലെത്തുന്ന മാഗസിന്റെ മൊബൈല്‍ ഫോട്ടോ ആരോ നെറ്റില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. പ്ലേബോയി ലോഗോ ആകൃതയിലുള്ള മുയല്‍ച്ചെവിയന്‍ കസേരയിലിരുന്ന് മാറിടം ഏതാണ്ട് മുക്കാലോളം മറച്ച രീതിയിലുള്ള ചിത്രമാണ് മാഗസിന്റെ കവര്‍പേജിലുള്ളത്.

കറുപ്പ് ഹൈ ഹീല്‍സ് ഷൂ മാത്രം ധരിച്ച് കസേരയിലിരിയ്ക്കുന്ന ലോഹന്റെ ചിത്രം ക്യാമറയിലേക്ക് പകര്‍ത്തിയിരിയ്ക്കുന്നത് ലൂയിസ് മോര്‍ലിയാണ്. 1960കളില്‍ ബ്രിട്ടീഷ് യുദ്ധകാര്യ മന്ത്രിയായിരുന്ന ജോണ്‍ പ്രൊഫ്യുമയുമായി ബന്ധം പുലര്‍ത്തിയിരുന്ന അഭിസാരിക ക്രിസ്റ്റീന്‍ കീലറുടെ പ്രശസ്ത ചിത്രത്തിന്റെ അതേമാതൃകയിലാണ് ലോഹന്റെ ഫോട്ടോഷൂട്ടും നടത്തിയിരിക്കുന്നത്. അവിഹിതബന്ധം പ്രൊഫ്യുമയുടെ പണി കളഞ്ഞെങ്കിലും കീലറുടെ പ്രശസ്തി കുത്തനെ കുതിച്ചുയരാന്‍ ഇത് സഹായിച്ചിരുന്നു.

പത്ത് ലക്ഷം ഡോളര്‍ പ്രതിഫലം വാങ്ങിയാണ് ലിന്‍ഡ്‌സെ ലോഹന്‍ പ്ലേബോയ്ക്ക് വേണ്ടി നഗ്നയായി നിന്നുകൊടുത്തത്. ദി കീലര്‍ അഫയര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ലിലോയുടെ ഫോട്ടോഷൂട്ട് പ്ലേബോയ്‌യുടെ വില്‍പന കുത്തനെ കൂട്ടുമെന്നാണ് കരുതപ്പെടുന്നത്.

English summary
Lindsay Lohan’s cover shot for Playboy magazine’s upcoming issue has been leaked online. Apparently, someone took a snap of the front cover of the Playboy magazine featuring the actress in the nude and put it up on the internet.shots.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam