ലിന്റ്സെ ലോഹനെ "വെട്ടി"
ലിന്റ്സെ ലോഹന്റെ ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതാണീ വാര്‍ത്ത. കൊലയാളി ചാള്‍സ് മാന്‍സണിനെക്കുറിച്ചുളള ചിത്രത്തില്‍ നിന്നും ലിന്റ്സെ ലോഹനെ ഒഴിവാക്കി.
നിശാ ക്ലബുകളിലെ രാക്കൂത്തുകളിലേയ്ക്ക് വീണ്ടും ലിന്റ്സെ മടങ്ങിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഈ ചിത്രത്തില്‍ നിന്നും അവരെ ഒഴിവാക്കിയതെന്ന് കോണ്‍ാക്ട് മ്യൂസിക് റിപ്പോര്‍ട്ട് ചെയ്യുന്നു.
മാന്‍സണ്‍ ഗേള്‍സ് എന്ന ചിത്രത്തില്‍ നാന്‍സി പിറ്റ്മാന്‍ എന്ന പ്രധാനപ്പെട്ട വേഷത്തിലേയ്ക്കാണ് ലിന്റ്സെയെ പരിഗണിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം രണ്ടു തവണ ലഹരി മോചന കേന്ദ്രത്തില്‍ പ്രവേശിക്കപ്പെട്ടിട്ടും ലിന്റ്സെ ഒരു പാഠവും പഠിച്ചിട്ടില്ലത്രേ. ലിന്റ്സെ ഉളളതു കൊണ്ട് പ്രധാനപ്പെട്ട താരങ്ങളൊന്നും ഈ ചിത്രവുമായി സഹകരിക്കാന്‍ കൂട്ടാക്കാതിരുന്നതും അവരെ ഒഴിവാക്കാന്‍ കാരണമായിട്ടുണ്ട്.
കരിയറിലെ സുപ്രധാനമായ തിരിച്ചടിയാണ് ലിന്റ്സെയ്ക്ക് ഈ അനുഭവം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications