»   » മര്‍ലിന്റെ വിവാദ സെക്‌സ് ടേപ്പ് ലേലത്തിന്

മര്‍ലിന്റെ വിവാദ സെക്‌സ് ടേപ്പ് ലേലത്തിന്

Posted By:
Subscribe to Filmibeat Malayalam
Marilyn Monroe
ഹോളിവുഡിന്റെ എക്കാലത്തെയും മാദകതാരം മര്‍ലിന്‍ മണ്‍റോയുടെ വിവാദ സെക്‌സ് ടേപ്പ് ലേലത്തിന്. മര്‍ലിന്‍ സിനിമയില്‍ ചുവടുറപ്പിയ്ക്കുന്ന കാലത്തേതെന്ന് കരുതപ്പെടുന്ന സെക്‌സ് ടേപ്പാണ് വാഷിങ്ടണിലെ ഒരു ലേലത്തില്‍ എത്തിയിരിക്കുന്നത്.

വിശേഷ സംഭവങ്ങള്‍ ശേഖരിയ്ക്കുന്ന സ്പാനിഷുകാരനായ മൈക്കല്‍ ബാര്‍സയുടെ പക്കലാണ് മര്‍ലിന്റെ ഈ അപൂര്‍വ വീഡിയോ ടേപ്പുള്ളത്. മര്‍ലിന്റെ ഈ സെക്‌സ് ടേപ്പിന് മൈക്കല്‍ ഇട്ടിരിയ്ക്കുന്ന വില കേട്ടാല്‍ ആരുടെയുമൊന്ന് കണ്ണുതള്ളും. ആയിരവും പതിനായിരവുമെന്നുമല്ല, 480,000 അമേരിക്കന്‍ ഡോളറിനാണ് ഈ ടേപ്പ് ലേലത്തില്‍ വെച്ചിരിയ്ക്കുന്നത്. നേരത്തെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന ലേലത്തില്‍ ടേപ്പ് സ്വന്തമാക്കാന്‍ ആരുമെത്തിയിരുന്നില്ല.

എന്നാല്‍ ടേപ്പ് വാങ്ങാന്‍ ഒരു അമേരിക്കക്കാരന്‍ തയാറായിട്ടുണ്ടെന്നാണ് മൈക്കല്‍ അവകാശപ്പെടുന്നത്. എന്നാല്‍ നേരത്തെ പറഞ്ഞതില്‍ നിന്നും പാതി വിലയ്ക്ക് മാത്രമേ ടേപ്പ് വാങ്ങുകയുള്ളൂവെന്നാണ് ഇയാള്‍ പറയുന്നതത്രേ.

അതേസമയം, മണ്‍റോയുടെ സെക്‌സ് ടേപ്പ് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. നടി പ്രായപൂര്‍ത്തിയാവുന്നതിനും മുമ്പെയുള്ള വീഡിയോദൃശ്യങ്ങളാണ് ഇതെന്നും ഇത് വില്‍പനയ്ക്ക് വെയ്ക്കുന്നത് നിയമലംഘനമാണെന്നും സെക്‌സ് ടേപ്പിന്റെ വില്‍പനയെ എതിര്‍ക്കുന്നവര്‍ പറയുന്നു. സെക്‌സ് ടേപ്പ് വിറ്റാല്‍ നിയമനടപടികള്‍ സ്വീകരിയ്ക്കുമെന്നാണ് മണ്‍റോ എസ്‌റ്റേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പഴക്കം മൂലം വ്യക്തത മങ്ങിയ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ബ്ലാക്ക് ആന്റ് വൈറ്റ് വീഡിയോയില്‍ മര്‍ലിന്‍ തന്നെയാണോയെന്ന് സംശയം പ്രകടിപ്പിയ്ക്കുന്നവരും കുറവല്ല.

English summary
Controversial Marilyn Monroe sex tape goes sans bidder in auction Washington: A controversial film, purportedly showing Marilyn Monroe having sex when she was still a struggling young actress, didn’t draw any bidder when it went to auction

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam