ബോണ്ട് നായികമാരെ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക് : സ്‌ത്രീകളും കാറുകളും എന്നും ദൗര്‍ബല്യമായ ബോണ്ടിന്റെ പുതിയ നായികമാരെ പ്രഖ്യാപിച്ചു.
22 മത് തവണ ആരെയും കൊല്ലാനുള്ള ലൈസന്‍സുമായി വെള്ളിത്തിരയിലെത്തുന്ന ബ്രീട്ടിഷ് ചാരനോടൊപ്പം ഓള്‍ഗ കര്‍ലെന്‍കോയും ഗെമ്മാ ആര്‍തര്‍ട്ടണുമായിരിയ്‌ക്കും നായികാ പദവി അലങ്കരിയ്‌ക്കുകയെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ കൊളംബിയ പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചു.
2006ല്‍ കാസിനോ റോയലിലൂടെ ബോണ്ടിനെ അവതരിപ്പിച്ച ഡാനിയേല്‍ ക്രെയ്‌ഗ് തന്നെയായിരിക്കും പുതിയ ബോണ്ടിനും ജീവന്‍ കൊടുക്കുന്നത്. ക്രെയ്‌ഗിന്റെ രണ്ടാമൂഴമാണിത്.
ഉക്രെയ്‌ന്‍ താരമായ ഓള്‍ഗ മോഡലിംഗ് രംഗത്തു നിന്നാണ് വെള്ളിത്തിരയിലെത്തുന്നത്.
ബ്രിട്ടീഷ് താരമായ ആര്‍തര്‍ട്ടണ് ചിത്രത്തില്‍ ചാരവനിതയുടെ റോളാണ് ഉള്ളത്. പുറത്തിറങ്ങാനിരിയ്‌ക്കുന്ന റോക്കന്‍ റോള്‍ എന്ന ചിത്രത്തിലെ നായികയാണ് ആര്‍തര്‍ട്ടണ്‍.
മാര്‍ക്ക് ഫോറസ്‌റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ ഏഴിന് പുറത്തിറക്കാനാണ് പദ്ധതി.


Click it and Unblock the Notifications