പാരിസ് പ്രണയത്തിലാണ്, ശരിക്കും!!
ഞെട്ടേണ്ട, പാരിസ് ഹില്‍ട്ടണ്‍ തന്നെയാണ് പറയുന്നത്. അസൂയക്കാരും പരദൂഷണക്കാരും കരുതുന്നതിനെക്കാള്‍ ആഴത്തിലാണ് ഇക്കുറി പാരിസിന്റെ ഹൃദയത്തില്‍ പ്രണയത്തിന്റെ മുളളു താണത്.
ഗുഡ് ഷാര്‍ലറ്റ് സംഗീത ട്രൂപ്പിന്റെ ഉടമ ബെന്‍ജി മാഡെനാണ് പാരിസ് ഹില്‍ട്ടണിന്റെ പ്രണയം കവര്‍ന്ന കാമുകന്‍.
കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലെഴുതിയ ചില പരാമര്‍ശങ്ങളിലുണ്ട്, പാരിസിന്റെ മനസിലെ പ്രണയത്തിന്റെ കസ്തൂരി ഗന്ധം. ആ വരികള്‍ ഇങ്ങനെയാണ്. ജീവിതത്തില്‍ ഞാനിത്രയും സന്തോഷം ഞാനനുഭവിച്ചിട്ടില്ല, പ്രണയവും. തികച്ചും വിസ്മയിപ്പിക്കുന്ന ചെറുപ്പക്കാരനാണ് ബെന്‍ജി. ഇപ്പോഴുളളത്ര സന്തോഷം മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല.
കാണുന്ന കരിമ്പിന്‍ കഷണങ്ങളെല്ലാം കടിച്ചൂറി വലിച്ചെറിയുന്നതു പോലെ ചെറുപ്പക്കാരെ തരാതരം പോലെ അനുഭവിച്ച് സുഖിച്ച പാരിസ് ഹില്‍ട്ടണനാണിത് പറയുന്നത്. ഇന്നു വരെ അനുഭവിക്കാത്ത സന്തോഷവും പ്രണയവുമാണ് താനിക്ക് ബെന്‍ജി പകര്‍ന്നു തരുന്നതെന്ന് പറയുമ്പോഴേ അറിയാം, പുളളിക്കാരന്‍ ആളൊരു ചില്ലറക്കാരനല്ലെന്ന്.
റോക്ക് സംഗീതത്തിനൊപ്പിച്ച് പാരിസും തുളളുകയാണ്. പ്രണയത്തിന്റെ ഈ തുളളല്‍ പനി എത്രകാലം നിലനില്‍ക്കുമെന്നു മാത്രമാണ് സംശയം.


Click it and Unblock the Notifications