പീറ്റ് ഡോഹര്‍ട്ടി ജയിലില്‍
മയക്കു മരുന്ന് കേസില്‍ റോക്ക് താരം പീറ്റര്‍ ഡോഹര്‍ട്ടിക്ക് 14 ആഴ്ചത്തെ ജയില്‍ ശിക്ഷ. വെസ്റ്റ് ലണ്ടനിലെ മജിസ്ട്രേറ്റ് കോടതിയാണ് 28കാരനായ ഡോഹര്‍ട്ടിയെ ജയിലയയ്ക്കാന്‍ ഉത്തരവിട്ടത്.
വ്യത്യസ്തതരം മയക്കു മരുന്നുകള്‍ ഉപയോഗിച്ചതിനു പുറമെ ഹിയറിംഗിന് ഹാജരാകാതെ കോടതിയോട് നിരുത്തരവാദപരമായി പെരുമാറിയതിനുമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. നേരത്തെ ഡോഹര്‍ട്ടിയെ 18മാസത്തെ നല്ല നടപ്പിനും 12മാസത്തെ റീഹാബിലിറ്റേഷന്‍ വാസത്തിനും ശിക്ഷിച്ചിരുന്നു.
ആവശ്യമായ രേഖകളില്ലാതെ വാഹനമോടിച്ചതിന് 475 പൗണ്ട് പിഴയും ഡോഹര്‍ട്ടി ഒടുക്കേണ്ടി വരും.
ശിക്ഷ കിട്ടിയതിനെ തുടര്‍ന്ന് ഡോഹര്‍ട്ടിയുടെ സംഗീതപരിപാടികളെല്ലാം മാറ്റി വെച്ചിട്ടുണ്ട്. ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ഏപ്രില്‍ 26ന് നടത്താനിരുന്ന റോക്ക് ഷോ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവെച്ചിരിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
പുതിയ ഷോയുടെ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പഴയ ടിക്കറ്റ് തന്നെ മതിയെന്നും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷോയ്ക്കിടെ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതില്‍ ഡോഹര്‍ട്ടി ആരാധകരോട് മാപ്പു ചോദിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications