തേടിയത് ഷക്കീരയുടെ നഗ്നത
നഗ്നതയോട് ഗായിക ഷക്കീരയ്ക്ക് അത്ര മതിപ്പില്ലെന്നു വേണം പറയാന്‍. അല്ലെങ്കില്‍ അവരിങ്ങനെയൊരു തീരുമാനമെടുക്കുമോ?
ഗാര്‍സിയാ മാര്‍ക്കേസിന്റെ വിഖ്യാതമായ കൃതിയാണ് കോളറകാലത്തെ പ്രണയം. ആ നോവല്‍ സിനിമയാക്കുമ്പോള്‍ നായികയായി ഉദ്ദേശിച്ചത് ഷക്കീരയെ. എന്നാല്‍ ഒരു രംഗത്തില്‍ നഗ്നയാവേണ്ടി വരുമെന്ന് അറിഞ്ഞതോടെ ഷക്കീര പിന്‍വാങ്ങി.
നോവലിസ്റ്റ് മാര്‍ക്കേസ് തന്നെയാണ് നായികയായി തന്നെ നിര്‍ദ്ദേശിച്ചതെന്നും ഷക്കീര വെളിപ്പെടുത്തുന്നു.
നഗ്നയായി പ്രത്യക്ഷപ്പെട്ടാല്‍ മാതാപിതാക്കള്‍ കോപിക്കുമെന്നാണ് ഷക്കീര പറയുന്ന ന്യായം.
ലോകമെങ്ങുമുളള വേദികളില്‍ കഴിയുന്നത്ര നഗ്നത പ്രദര്‍ശിപ്പിച്ച് ആടിപ്പാടുന്നത് മാതാപിതാക്കള്‍ കാണുന്നില്ലേ എന്ന് ആര് ചോദിക്കാന്‍. ഏതായാലും കോളറാ കാലത്തെ പ്രണയത്തില്‍ ഷക്കീരയുടെ നഗ്നത കാണാന്‍ കഴിയില്ലെന്നു മാത്രം പറയാം.


Click it and Unblock the Notifications