രണ്ടിനെയും ഒരുമിച്ച് കണ്ടാലുണ്ടല്ലോ!!

By Staff

Sienna Miller
പറയുന്നത് റിസ് ഇഫാന്‍സാണ്. ഒരാഴ്ച മുമ്പു വരെ തന്റെ കാമുകീപദമലങ്കരിച്ച സിയെന്ന മില്ലറോടാണ് മുന്നറിയിപ്പ്. ഇതിനുളള പ്രകോപനമാകട്ടെ രസകരവും.

മുന്‍കാമുകന്‍ മാത്യു റിസുമായി സിയെന്ന അടുത്തിടപഴകുന്നതും ഒരുമിച്ച് അഭിനയിക്കുന്നതും സ്വാഭാവികമായും നിലവിലുളള കാമുകനെ ചൊടിപ്പിച്ചു. തനിക്ക് ഇതൊന്നും ഇഷ്ടമല്ലെന്ന് ആവര്‍ത്തിച്ച് നയവും വ്യക്തമാക്കി. തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്നായി കാമുകി. ആരു സഹിക്കും ഹേ, ഇതൊക്കെ.

കുറേ നാളുകളായി നീറിപ്പുകഞ്ഞ പോരിന് ഇക്കഴിഞ്ഞയാഴ്ച അവസാനമായി. ഇഫാന്‍സിനെ സിയെന്ന പുല്ലുപോലെ വലിച്ചെറിഞ്ഞു. മാത്യുവും താനുമായി അടുത്തിടപഴകുന്നതില്‍ ഇഫാന്‍സിന് അസൂയയാണെന്ന് തുറന്നടിക്കുകയും ചെയ്തു കാമുകി.

മുറിവേറ്റ കാമുകന്റെ മുന്നറിയിപ്പ് ഭീഷണിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് അങ്ങനെയാണ്. രണ്ടിനെയും ഒരുമിച്ച് കണ്ടാല്‍ ശരിപ്പെടുത്തിക്കളയുമെന്നാണ് റിസ് ഇഫാന്‍സ് പറയുന്നത്. മനസാക്ഷിയുളള ഏതെങ്കിലും കാമുകന്‍ സഹിക്കുന്ന പണിയാണോ സിയെന്ന കാണിച്ചത്?

ദി എഡ്ജ് ഓഫ് ലൈഫ് എന്ന ചിത്രത്തില്‍ പൂര്‍ണ നഗ്നയായിട്ടാണ് സിയെന്ന മുന്‍കാമുകനോടൊപ്പം അഭിനയിച്ചത്. പശു പിന്നെയും പഴയ തൊഴുത്തില്‍ കയറുന്നോയെന്ന് അന്നേ സംശയം തോന്നിയിരുന്നു, ഇഫാന്‍സിന്. ചിത്രത്തിനു ശേഷവും ഇരുവരും തമ്മിലുളള കൊഞ്ചലും കുഴയലും ഒരുമിച്ച് യാത്രയുമൊക്കെ കണ്ടപ്പോള്‍ സംഗതി തീര്‍ച്ചയാക്കി.

അങ്ങനെയാണ് കാമുകിയ്ക്ക് അന്ത്യശാസനം നല്‍കിയത്. കേട്ടപാടെ, താന്‍ തന്റെ പാടുനോക്കെന്നായി കാമുകി.

സിയെന്നയുടെ പ്രേമം തിരിച്ചു പിടിക്കാന്‍ ഇഫാന്‍സ് നടത്തിയ എല്ലാ ശ്രമവും പാഴായി.

തകര്‍ന്നു പോയ പ്രണയം റിസിനെ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് എത്തിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. സൂക്ഷിച്ചു നടന്നാല്‍ സിയെന്നയ്ക്ക് കൊളളാം.

ബന്ധപ്പെട്ട വാര്‍ത്തകള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X