ഭര്‍ത്താവിനെ നോട്ടമിട്ടാല്‍ വിവരമറിയുമെന്ന് വിക്ടോറിയ
തന്റെ ഭര്‍ത്താവായ ഡേവിഡ് ബെക്കാമിനെ നോട്ടമിട്ടാല്‍ വിവരമറിയുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് വിക്ടോറിയ ബെക്കാം. മറ്റൊരോടുമല്ല, സാക്ഷാല്‍ പാരീസ് ഹില്‍ട്ടനെ തന്നെയാണ് വിക്ടോറിയ ഭീഷണിപ്പെടുത്തിയത്.
ഡേവിഡ് കുടുംബസമേതം ലോസ് ആഞ്ച്‌ലസിലേയക്ക് താമസം മാറിയതോടെ ഹോളിവുഡിലെ പല സുന്ദരികളും ബെക്കാമിനെ നോട്ടമിട്ടിരിക്കുകയാണെന്നാണ് വിവരം. അതറിഞ്ഞത് മുതല്‍ വിക്ടോറിയ ആധിയിലാണ്. അതിനിടെയാണ് ഡേവിഡിന് പാരിസ് ഹില്‍ട്ടന്‍റെ വക കോംപ്ലിമെന്‍റ് ലഭിക്കുന്നത്.
പാരിസിന്റെ കാഴ്‌ചപ്പാടില്‍ ഡേവിഡ് വളരെ ഹോട്ട് ആണത്രേ. ഇത് ചെവിയിലെത്തിയതോടെ ആകെ വിറളിപിടിച്ചിരിക്കുകയാണ് പോഷ്. പാരിസിന് മാത്രമല്ല, ഹോളിവുഡിലെ മറ്റ് താരങ്ങളായ ലിന്‍ഡ്‌സേ ലോഹനും ബ്രിട്‌നി സ്‌പേഴ്‌സിനും ഒക്കെ ഈ ഭീഷണി ബാധകമാണ്.
ഡേവിഡില്‍ 100 ശതമാനം വിശ്വാസമുണ്ടെങ്കിലും ലോസ് ആഞ്ച്‌ലസിലെ പാര്‍ട്ടി ഗേള്‍സ് വിശ്വസിക്കാന്‍ പറ്റാത്ത വകയാണെന്നാണ് വിക്ടോറിയ ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എല്ലാവര്‍ക്കും ഡേവിഡില്‍ ഒരു കണ്ണുളളത് തനിക്കറിയാമെന്നും വിക്ടോറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അടുത്തയിടെ പാരിസ് വിക്ടോറിയയോട് സൗഹൃദം സ്ഥാപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതിന് വേറെയാളെ നോക്കിയാല്‍ മതിയെന്നാണത്രേ വിക്ടോറിയയുടെ നിലപാട്.


Click it and Unblock the Notifications