ആറുമാസത്തേയ്ക്ക് സെക്സില്ലെന്ന് ഭാര്യ

By Staff

ആറുമാസത്തേയ്ക്ക് തന്റെ ദേഹത്ത് സ്പര്‍ശിച്ചു പോകരുതെന്ന് ആഷ്‍ലി കോളിനോട് ചെറില്‍. ആമി വാള്‍ട്ടണും ആഷ്ല‍ിയും തമ്മില്‍ അരങ്ങേറിയ രതിവേഴ്ച മറന്ന് ഒരുമിച്ച് താമസിക്കാന്‍ ചെറില്‍ മുന്നോട്ട് വെച്ച വ്യവസ്ഥകളില്‍ ആറുമാസത്തെ സെക്സ് നിരോധനവും ഉള്‍പ്പെടുമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുപത്തിനാലുകാരിയും അതിസുന്ദരിയുമായ ഭാര്യയ്ക്കൊപ്പം ആറുമാസം ആത്മീയ ചിന്തയുമായി കഴിയേണ്ടി വരും ആഷ്‍ലി കോളിന്. ഒരു കാരണവശാലും ആറുമാസത്തേയ്ക്ക് സെക്സിനെപ്പറ്റി ചിന്തിക്കുകയേ വേണ്ടെന്ന് ചെറില്‍ ഭര്‍ത്താവിനോട് കര്‍ശനമായി പറഞ്ഞത്രേ!

ഫുട്ബാള്‍ കോര്‍ട്ടില്‍ പന്തിന്മേല്‍ മികച്ച നിയന്ത്രണമുളള ആഷ്‍ലിയ്ക്ക് പക്ഷേ, മറ്റു ചില കാര്യങ്ങളില്‍ അത്ര നിയന്ത്രണമില്ല. സുന്ദരിയും പ്രശസ്തയുമായ ഭാര്യയെ മറന്ന് പല കിടക്കകളിലും കയറിയിറങ്ങുന്ന ആഷ്‍ലി ആറുമാസം എങ്ങനെ പിടിച്ചു നില്‍ക്കുമെന്ന് അന്പരപ്പിലാണ് ആരാധകര്‍.

തന്റെ വിലയെന്തെന്ന് ആഷ്‍ലി തിരിച്ചറിയുന്നില്ലെങ്കില്‍ പിരിയാം എന്ന കര്‍ശനമായ നിലപാടിലാണ് ചെറില്‍. ഒരുമിച്ച് ജീവിക്കണമെങ്കില്‍ തന്റെ വ്യക്തിത്വം അംഗീകരിച്ചേ മതിയാവൂ എന്ന് ഏറെ ആരാധകരുളള ഗായികയായ ചെറില്‍ നിര്‍ബന്ധിക്കുന്നു.

ആഷ്‍ലിയുമായുളള വിവാഹദിനത്തില്‍ താനെടുത്ത പ്രതിജ്ഞകള്‍ ഇപ്പോഴും പാലിക്കുകയാണെന്ന് ചെറില്‍ ഓര്‍മ്മിപ്പിക്കുന്നു. ജീവിതത്തില്‍ ഉടനീളം അത് പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ വെറും ഒരു ചടങ്ങെന്ന മട്ടിലാണ് ആഷ്‍ലി ഈ പ്രതിജ്ഞയെ കണ്ടത്. അത്തരം സമീപനം അനുവദിക്കാനാവില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X