»   » ചൂടന്‍ രംഗങ്ങളുമായി ബിപാഷ ഇംഗ്ലീഷില്‍

ചൂടന്‍ രംഗങ്ങളുമായി ബിപാഷ ഇംഗ്ലീഷില്‍

Subscribe to Filmibeat Malayalam
Bipasha Basu
ബിപാഷ ബസു ആദ്യമായി ഒരു വിദേശ ചിത്രത്തില്‍ അഭിനയിയ്ക്കുന്നു. ഇഗ്ലീഷ് ഫ്രഞ്ച് സംവിധായകനായ റോളണ്ട് ജോഫിന്റെ 'സിങ്കുലാരിറ്റി' എന്ന ചിത്രത്തിലാണ് ബിപാഷ അഭിനയിയ്ക്കുന്നത്. ഓസ്കാര്‍ പുരസ്കാരം നേടിയിട്ടുള്ള സംവിധായകനാണ് റോളണ്ട്.

ബിപാഷയുടെ ചൂടന്‍ ചുംബന രംഗങ്ങള്‍ ഇതിലുണ്ടാവും. ചുംബനം മാത്രമല്ല ഇണചേരല്‍ രംഗങ്ങള്‍ വരെ ഉണ്ടാവുമെന്ന് ബിപാഷ തന്നെ വ്യക്തമാക്കി കഴിഞ്ഞു.

ഇതുവരെ രണ്‍ബീര്‍ കപൂറിനേയും ജോണ്‍ എബ്രഹാമിനേയും മാത്രമേ ബിപാഷ ചുംബിച്ചിട്ടുള്ളു. ഇപ്പോഴിതാ അമേരിക്കന്‍ താരമായ ജോഷ് ഹാര്‍നെറ്റിനെ ചുംബിയ്ക്കാനുള്ള അവസരം ബിപാഷയ്ക്ക് സംജാതമായിരിയ്ക്കുന്നു. അതിനെ ഉപേക്ഷിയ്ക്കാനാവുമോ? ജോഷുമായി അഭിനയിയ്ക്കാനുള്ള അവസരം ലഭിച്ചത് സ്വപ്ന സാക്ഷാത്കാരത്തിന് തുല്യമാണ്.

അജെയ് ഝംകാര്‍ എഴുതിയതാണ് കഥ. രണ്ട് കാലഘട്ടത്തില്‍ രണ്ട് വ്യത്യസ്ഥ ഭൂഘണ്ഡങ്ങളില്‍ ഉള്ള രണ്ട് പേരുടെ പ്രണയ കഥയാണ് ഇത്. 3.3 കോടി ഡോളര്‍ മുടക്കി എടുക്കുന്നതാണ് ഈ ചിത്രം. 18-‍ാം നൂറ്റാണ്ടില്‍ നടന്ന ആദ്യത്തെ ആംഗ്ലോ - മറാഠ യുദ്ധമാണ് കഥയുടെ പശ്ചാത്തലം. ഒരു അമേരിക്കന്‍ മറൈന്‍ ബയോളജിസ്റ്റ്, റിസര്‍ച്ചറും അയാളുടെ കാമുകിയുമായ മറ്റൊരാള്‍, ഒരു ബ്രിട്ടീഷ് ഓഫീസര്‍, അയാളുമായി പ്രേമത്തിലാവുന്ന ഇന്ത്യക്കാരി ഇങ്ങനെ നാല് കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

English summary
Bollywood actress Bipasha Basu has signed her first International Project “Singularity” with English-French director Roland Joffe. Bipasha will shoot for some hot scenes with her co-star kissing.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam