»   » ബ്രിട്‌നി സ്പിയേഴ്‌സ് ലൈംഗികവിവാദത്തില്‍

ബ്രിട്‌നി സ്പിയേഴ്‌സ് ലൈംഗികവിവാദത്തില്‍

Posted By:
Subscribe to Filmibeat Malayalam
Britney
പോപ്പ് ഗായിക ബ്രിട്‌നി സ്പിയേഴ്‌സ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുന്‍ അംഗരക്ഷകന്‍ ഫെര്‍ണാണ്ടോ ഫേഌറസ് കേസ് നല്കി.

അംഗരക്ഷകനായിരിക്കെ തന്നെ വിളിച്ചുവരുത്തി ബ്രിട്‌നി പലവട്ടം പ്രകോപനപരമായി പെരുമാറിയെന്ന് ലോസ് ആഞ്ജലിസ് കോടതിയില്‍ നല്കിയ പരാതിയില്‍ പറയുന്നു.

ചുറ്റും നഗ്‌നയായി നടക്കുക, തന്റെ മുന്നില്‍വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, കാമുകനുമായി അക്രമാസക്തമായി വഴക്കടിക്കുക എന്നിവ പതിവായിരുന്നെന്ന് ഫേഌറസ് ആരോപിക്കുന്നു.

മക്കളോടുപോലും ബ്രിട്‌നി മോശമായാണ് പെരുമാറിയിരുന്നതെന്നും അത് തനിക്ക് വലിയ വിഷമമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ബ്രിട്‌നിയെ അപകീര്‍ത്തിപ്പെടുത്തി പണമുണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഈ പരാതിയെന്നാണ് ബ്രിട്‌നിയുടെ മുന്‍ ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലിന്‍ പറയുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam