സ്വന്തം ഭാര്യയെ സ്നേഹിക്കുന്നെങ്കില്‍.....

By Staff

Cheryl Cole
സ്വന്തം ഭാര്യയെ സ്നേഹിക്കുന്നെങ്കില്‍ വേണ്ടത് പ്രെസ്റ്റീജ് തന്നെയെന്നൊരു പരസ്യവാചകമുണ്ടായിരുന്നു പണ്ട്. പറ്റിപ്പോയ ഒരു തെറ്റിന് ഇനിയെന്ത് പ്രായശ്ചിത്തം ചെയ്യണമെന്നറിയാതെ തെണ്ടിത്തിരിയുന്ന ഫുട്ബാളര്‍ ആഷ്‍ലി കോള്‍ ഇതു കേട്ടിരുന്നെങ്കില്‍ ഭാര്യയ്ക്ക് ഒരു പ്രെസ്റ്റീജ് പ്രഷര്‍ കുക്കര്‍ വാങ്ങിക്കൊടുത്തേനെ.

ഓര്‍മ്മയില്ലേ ആഷ്‍ലി കോളിന്റെ തരികിടകള്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ വെളളമടിച്ച് കോണ്‍തിരിഞ്ഞ് ആമീ വാട്‍സണ്‍ എന്നൊരു ഹെയര്‍ഡ്രെസറുമായി കിടക്ക പങ്കിട്ടതും തുടര്‍ന്നുണ്ടായ പുക്കാറുകളും അത്ര പെട്ടെന്ന് ഹോളിവുഡ് പ്രേമികള്‍ മറക്കില്ല.

സെക്സില്‍ നിന്നും വിലക്കടക്കം കടുത്ത ശിക്ഷകളാണ് ആഷ്‍ലിക്ക് ഭാര്യ ചെറില്‍ കോള്‍ വിധിച്ചത്. മാസം പലതു കഴിഞ്ഞിട്ടും ചതിയനായ ഭര്‍ത്താവിന് മാപ്പു നല്‍കാന്‍ ചെറില്‍ ഇതുവരെ തയ്യാറായിട്ടില്ല.

ചെറിലിന്റെ ഹൃദയത്തില്‍ വീണ്ടും കയറിപ്പറ്റാന്‍ കഠിനപ്രയത്നം ചെയ്യുന്ന ആഷ‍്ലി ഏറ്റവും ഒടുവില്‍ കെട്ടുകണക്കിന് ഹീലിയം ബലൂണുകള്‍ ഭാര്യയ്ക്ക് സമ്മാനമായി അയച്ചിരിക്കുന്നു. ഗേള്‍സ് എലൗഡ് എന്ന ട്രൂപ്പിനു വേണ്ടി സംഗീത പര്യടനം നടത്തുന്ന ഭാര്യയുടെ കോപം ബലൂണുകള്‍ പോലെ പറന്നു മറയുമെന്ന് പാവം ആഷ്‍ലി വിചാരിക്കുന്നു.

ബലൂണുകളും സമ്മാനങ്ങളുമൊന്നും കണ്ടിട്ടും അത്ര വലിയ സന്തോഷമൊന്നും ചെറില്‍ പ്രകടിപ്പിച്ചില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നെങ്കിലും തന്റെ പ്രായശ്ചിത്തം ചെറില്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയുമായി ഒരു പാവം ഭര്‍ത്താവ് കാത്തിരിക്കുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X