ക്രിസ്റ്റിനയുടെ കുളി, അയല്‍ക്കാര്‍ക്ക് അരിശം
ഇങ്ങനെയുമുണ്ടോ ഒരു കുളിയെന്നാണ് ക്രിസ്റ്റിന ആഗുലേറയുടെ അയല്‍ക്കാര്‍ ചോദിക്കുന്നത്. കൂകി വിളിച്ചും അലറിയും നീന്തല്‍കുളത്തില്‍ ക്രിസ്റ്റിനയും ഭര്‍ത്താവും അരങ്ങു തകര്‍ക്കുമ്പോള്‍ അയല്‍വാസികള്‍ ചെവിയില്‍ പഞ്ഞി തിരുകുന്നു.
ആഗുലേറയും ഭര്‍ത്താവ് ജോര്‍ദാന്‍ ബ്രാറ്റ്മാനും തങ്ങളുടെ കുളി ഒരു വന്‍ പ്രശ്നമാക്കി മാറ്റിയിരിക്കുകയാണ്. ആറ് മില്യണ്‍ പൗണ്ട് ചെലവിട്ടാണ് ബെവര്‍ലി ഹില്‍സിലെ കൊട്ടാരം ഇവര്‍ പണിതുയര്‍ത്തിയിരിക്കുന്നത്. അതിനുളളിലെ അത്യാഡംബര നീന്തല്‍ കുളത്തില്‍ നീരാടി നിവരുന്നതിനിടയില്‍ ഇത്തിരി ബഹളമൊക്കെയാകാമെന്നാണ് സുന്ദര ദമ്പതികളുടെ ഉളളിലിരിപ്പ്.
എന്നാല്‍ ഈ പറയുന്നതു പോലെ അത്ര നിസാരമൊന്നുമല്ല കാര്യങ്ങളെന്നാണ് ഒരയല്‍വാസി ദി സണ്‍ പത്രത്തോട് തുറന്നു പറഞ്ഞത്. "വെറും കുളിയൊന്നുമല്ല അത്. പൊട്ടിച്ചിരി, അട്ടഹാസം, മുരള്‍ച്ച, അലര്‍ച്ച, അശ്ലീലത തുടിക്കുന്ന സീല്‍ക്കാരങ്ങള്‍ ഇവയൊക്കെയാണ് നീന്തല്‍കുളത്തില്‍ നിന്ന് ദിനേന കേള്‍ക്കുന്നത്. അപ്പുറത്തും ഇപ്പുറത്തും മനുഷ്യരാണ് ജീവിക്കുന്നതെന്ന് ഇവരോര്‍ക്കേണ്ടേ".
"അവര്‍ സന്തോഷത്തോടെയാണ് കഴിയുന്നത് എന്നറിയുന്നതില്‍ ഞങ്ങള്‍ക്കും സന്തോഷമുണ്ട്. ആ സന്തോഷം അല്‍പം ഒച്ച കുറച്ച് പ്രകടിപ്പിച്ചാല്‍ വളരെ നല്ലത്". അയല്‍ക്കാരന്റെ വാചകത്തിലുളളത് കത്തിമുനയുടെ മൂര്‍ച്ച തന്നെ.
"ഒരുപാട് പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഡിന്നര്‍ കഴിക്കാനിരിക്കുമ്പോള്‍ തൊട്ടയല്‍വക്കത്ത് നിന്ന് വൃത്തികെട്ട ശബ്ദം കേള്‍ക്കാന്‍ ആരും ഇഷ്ടപ്പെടില്ലല്ലോ". അദ്ദേഹം തുടരുന്നു.
മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ, ആഗുലേരയുടെ കുളിയൊച്ച വന്‍വിവാദമായിട്ടുണ്ട്
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications