ഇപ്പൊഴീ മേനി കിടിലമെന്ന് സിന്‍ഡി!
സ്വന്തം മേനിയുടെ അഴകിലും വടിവിലും സൂപ്പര്‍ മോഡല്‍ സിന്‍ഡി ക്രാഫോര്‍ഡ് അഭിമാനം കൊണ്ട് തുടിക്കുകയാണ്. ഏറെ പണിപ്പെട്ടാണത്രേ, സിന്‍ഡി ഈ ആകാരഭംഗി ഒപ്പിച്ചെടുത്തത്.
തൊണ്ണൂറുകളിലെ ഫാഷന്‍ റാംപുകളില്‍ അന്ന നടയോടെ സ്ത്രീഹൃദയങ്ങളില്‍ അസൂയയുടെ മുളളുകളെറിഞ്ഞു നടന്നിരുന്നു, ഈ സ്ലിം ബ്യൂട്ടി. പിന്നീട് രണ്ടു കുഞ്ഞുങ്ങളുടെ അമ്മയൊക്കെയായപ്പോള്‍ ലോകത്തെ ത്രസിപ്പിച്ച ആ അംഗവടിവ് അതുപോലെ നിലനിര്‍ത്താന്‍ സിന്‍ഡിക്ക് കഴിഞ്ഞില്ല.
എന്നാല്‍ തോല്‍ക്കാനൊരുക്കമല്ലായിരുന്ന ഈ സൂപ്പര്‍താരം, കഠിനമായ വ്യായാമമുറകള്‍ കൊണ്ട് പഴയ ആകാരഭംഗി വീണ്ടെടുത്തു കഴിഞ്ഞു.
സ്ത്രീകള്‍ ആകാരഭംഗിയുളളവരായിരിക്കണമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് സിന്‍ഡി പറയുന്നു.
തന്റെ സൗന്ദര്യത്തെക്കുറിച്ച് ജനത്തിനും ആരാധകര്‍ക്കുമുളള മുന്‍വിധികള്‍ പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും സിന്‍ഡി പറയുന്നു.


Click it and Unblock the Notifications