കളളക്കിളവാ.... കൊച്ചു കളളാ...

By Staff

പ്ലേ ബോയ് ഉടമ ഹഫ് ഹെഫ്നര്‍ക്ക് വയസ് 82 ആണ്. 28കാരി ഹോളി മാഡിസണുമൊത്ത് പ്രണയലീലകളാടുകയായിരുന്ന ഫെഫ്നര്‍ക്ക് ഇപ്പോഴിതാ പുതിയ രണ്ടു കാമുകിമാര്‍. ഇരുവര്‍ക്കും പത്തൊമ്പത് വയസ് പ്രായം.

മാഡിസണുമായി ശിഷ്ടകാലം കഴിയാമെന്നായിരുന്നുവത്രേ ഹെഫ്നറുടെ ഉളളിലിരുപ്പ്. വയസേറെ ചെന്ന പുളളിക്കാരനുമായി കുടുംബ ജീവിതം അസാധ്യമാണെന്ന് മനസിലാക്കി കാമുകി പിരിഞ്ഞു.

28കാരി പോയെങ്കിലെന്ത്, പത്തൊമ്പതുകാരികള്‍ രണ്ടുപേര്‍ പുതുതായി ഹെഫ്നറുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നു കഴിഞ്ഞു.

ഇരട്ടകളായ ക്രിസ്റ്റിനയും കരിസയുമാണ് ഹെഫ്നറുടെ പുതിയ കാമുകിമാര്‍.

ഹഫ് ഹെഫ്നര്‍ തന്നെ വിവാഹം കഴിക്കുമെന്നും കക്ഷിയുടെ കണക്കില്ലാത്ത സ്വത്തുക്കളുടെ അവകാശിയാകാമെന്നും ഹോളി മാഡിസണ്‍ കരുതിയിരുന്നു. എന്നാല്‍ കല്യാണം കഴിച്ചുളള കളികളൊന്നും വേണ്ടെന്നായിരുന്നു കാമുകന്റെ നിലപാട്. ഉദ്ദേശിച്ചതൊന്നും നടക്കില്ലെന്നായപ്പോള്‍ കിട്ടിയതെല്ലാം ഊട്ടിയെന്ന മട്ടില്‍ മാഡിസണ്‍ പിരിഞ്ഞു.

ഇരട്ടകള്‍ ഒന്നിച്ച് ഭാഗ്യം പരീക്ഷിക്കാനിറങ്ങിയിരിക്കുകയാണ്.

പെണ്ണുപിടിയന്റെ പര്യായമായ ഹെഫ്‍ ഹെഫ്നറുടെ ആദ്യ വിവാഹം 1949ലാണ്. അതിലുണ്ടായ മൂത്ത കുട്ടിക്ക് 56 വയസ് പ്രായമുണ്ട്. ഉത്സവം പോലെ ലൈംഗികത ആഘോഷിക്കുന്ന ഹെഫ്നര്‍ക്ക് പതിനെട്ടിനും ഇരുപത്തെട്ടിനും മധ്യേ പ്രായമുളള പെണ്‍കിടാങ്ങളിലാണ് കമ്പം.

പുതിയ കാമുകിമാര്‍ എത്രകാലം വാഴുമെന്ന് കാത്തിരുന്ന് കാണാം..

അടുത്ത പേജുകളില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X