കേറ്റ് മോസിന്റെ നഗ്നതയ്ക്ക് തീവില
സൂപ്പര്‍മോഡലുകളായ കേറ്റ് മോസിന്റെയും ഗിസെലെ ബണ്‍ജന്റെയും നഗ്നചിത്രങ്ങള്‍ക്ക് ലേലത്തില്‍ തീവില.
1.5 ദശലക്ഷം പൗണ്ട് വിലയിട്ടിരിക്കുന്ന ചിത്രശേഖരത്തിലാണ് സുന്ദരിമാരുടെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ജര്‍മ്മന്‍കാരനായ ഗെര്‍ട്ട് ഏല്‍ഫെറിംഗിന്റേതാണ് ശേഖരം.
വരുന്ന ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ ലേലം നടക്കും. ലേലത്തിന് മുമ്പ് ഈ ചിത്രങ്ങള്‍ ലണ്ടനില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്നു.
സ്ത്രൈണ സൗന്ദര്യത്തിന്റെ മാതൃകാഭാവമാണ് കേറ്റ് മോസിന്റെയും ഗിസെലെയുടെയും നഗ്നതയില്‍ സ്ഫുരിക്കുന്നതെന്ന് ലേലം നടത്തിയ ക്രിസ്തി അഭിപ്രായപ്പെടുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications