ലിന്റ്സെ ലോഹന് ബ്രാ വിരോധം
ജീവിതത്തില്‍ ഒരു മാറ്റവും വരുത്താന്‍ ലിന്റ്സെ ലോഹന്‍ തയ്യാറല്ല. തന്നെ പ്രശസ്തിയുടെ നെറുകയിലും പാപ്പരാസികളുടെ കാമറയിലും സജീവമാക്കി നിര്‍ത്തുന്ന ജീവിത ശൈലി പുതുവര്‍ഷത്തിലും മാറ്റാന്‍ ഉദ്ദേശമില്ലെന്നാണ് വേഷവും പ്രവൃത്തിയും വഴി ലിന്റ്സെ ആരാധകര്‍ക്ക് നല്‍കുന്ന സന്ദേശം.
ഇക്കഴിഞ്ഞ ദിവസം ലോസ് ഏഞ്ചല്‍സിലെ കോയ് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ലിന്റ്സെ ഭംഗിയായി വസ്ത്രം ധരിച്ചു തന്നെയാണ് എത്തിയത്. ദേഹമല്‍പവും പുറത്തു കാട്ടാതെ വന്ന ലിന്റ്സെയെ കണ്ടപ്പോള്‍ പാപ്പരാസികള്‍ക്ക് അല്‍ഭുതം തോന്നി. ഇങ്ങനെയും ഒരു ലിന്റ്സെയോ എന്നായിരുന്നു അവരുടെ സംശയം.
എന്നാല്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ സംശയം മാറി. നേര്‍ത്ത മേല്‍വസ്ത്രത്തിനടിയില്‍ ലിന്റ്സെയുടെ മാറിടം തെളിഞ്ഞു നില്‍ക്കുന്നു. ബ്രേസിയര്‍ ധരിച്ചിട്ടില്ലെന്ന് ചുരുക്കം.
പാപ്പരാസി കാമെറകളുടെ ഫ്ലാഷുകള്‍ മിന്നിയണയാന്‍ പിന്നെ താമസമെടുത്തില്ല. ചൂടോടെ വാര്‍ത്തയും പരന്നു. ലിന്റ്സെയ്ക്ക് സന്തോഷം. ആരാധകര്‍ക്കും സന്തോഷം.
ഹോളിവുഡിലെ മോശം താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത്തെ പേരു നല്‍കി ന്യൂയോര്‍ക്ക് ടൈംസ് ലിന്റ്സെയെ ആദരിച്ചത് ഏതാനും ദിവസം മുമ്പ് മാത്രമാണ്.
അല്‍പകാലത്തേയ്ക്ക് വാര്‍ത്തകളിലും വാര്‍ത്താ ചിത്രങ്ങളിലും ഇടം നേടാത്ത വിഷമം ലിന്റ്സെ തീര്‍ക്കുകയാണ്. പുതുവര്‍ഷത്തിലും കൂടുതല്‍ നമ്പരുകള്‍ ആരാധകര്‍ ലിന്റ്സെയില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications