ബാത്ത് റൂമില്‍ വല്ലതും നടന്നോ?!

By Super

നടന്നെന്നാണ് ബോബി ബ്രൗണിന്റെ പുത്രന്‍ ലാന്‍ഡന്‍ ബ്രൗണ്‍ പറയുന്നത്. കണ്ണുകൊണ്ട് ചില ആംഗ്യങ്ങള്‍ കാണിച്ചപ്പോഴേ കക്ഷി പുറകേ വന്നത്രേ. പിന്നെ ബാത്ത് റൂമില്‍ വെച്ച് സംഗതി നടന്നുവെന്നും ടിയാന്‍ വെളിപ്പെടുത്തുന്നു.

ആരെക്കുറിച്ചാണ് ഈ പറഞ്ഞു വരുന്നതെന്നായിരിക്കും സംശയം. ഊഹിച്ച് ബുദ്ധിമുട്ടേണ്ട. നമ്മുടെ ലിന്റ്സെ ലോഹനെക്കുറിച്ചു തന്നെ. ലിന്റ്സെയുമായി താന്‍ വേഴ്ചയില്‍ ഏര്‍പ്പെട്ട കാര്യമാണ് ലാന്‍ഡന്‍ ബ്രൗണ്‍ വെളിപ്പെടുത്തുന്നത്.

പ്രശസ്തിയ്ക്കു വേണ്ടി എന്തും പറയുന്ന പ്രകൃതമാണ് ലാന്‍ഡന്. അതുകൊണ്ടു തന്നെ കഥയില്‍ എത്ര സത്യമുണ്ടെന്ന് ലാന്‍ഡനും ലിന്റ്സെയ്ക്കും മാത്രമേ അറിയുകയുളളൂ.

എംടിവിയിലെ റോക്ക് ആന്റ് ക്രാഡില്‍ റിയാലിറ്റി ഷോയിലാണ് ലാന്‍ഡന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ടു വര്‍ഷം മുമ്പ് വെസ്റ്റ് ഹോളിവുഡ് നൈറ്റ് ക്ലബിലെ ടോയ്‍ലറ്റില്‍ വെച്ചായിരുന്നത്രേ സംഭവം.

ഒരു രാപ്പാര്‍ട്ടിയില്‍ പങ്കെടുക്കവെ ഇരുവരുടെയും കണ്ണുകള്‍ ഇടഞ്ഞുവത്രേ. അല്‍പനേരത്തെ നേത്രാഭ്യാസത്തിനു ശേഷം ടോയ്‍ലറ്റിലേയ്ക്ക് നടന്ന ലാന്‍ഡനെ ലിന്റ്സെ അനുഗമിച്ചുവെന്നും അവിടെ വെച്ച് "അടിസ്ഥാനപരമായി വളരെ അടുത്ത് പെരുമാറി"യെന്നുമാണ് ലാന്‍ഡന്‍ എംടിവിയോട് പറ‍ഞ്ഞത്.

അടുത്തു തന്നെ ലിന്റ്സെയെ വീണ്ടും കാണുമെന്നൊരു മുന്നറിയിപ്പും പാട്ടുകാരന്റെ വകയായുണ്ട്.

എന്താണ് സത്യമെന്ന് ആര്‍ക്കറിയാം?

Read more about: lindsay lohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X