തുട കൊളളാം, ടോമിന് മഡോണയെ കെട്ടണം!
നാല്‌പത്തിയെട്ടാം വയസ്സിലും ആരെയും ആകര്‍ഷിക്കാന്‍ പോന്ന കത്തുന്ന സൗന്ദര്യത്തിനുടമായണ് പോപ് ഗായിക മഡോണ.
ഇപ്പോഴും ഒരു ഇരുപത്തിയാറുകാന്റെ ഹൃദയ മിടിപ്പ് കൂട്ടാന്‍ പോന്ന സൗന്ദര്യം! ഇരുപത്തിയാറുകാരനായ ഈ വിദ്വാന്‍ ആരെന്നല്ലേ? ഗായകന്‍ ടോം മിഖാന്‍!
ടോമിന്റെ അമ്മയാവാന്‍ മാത്രം പ്രായം മഡോണയ്‌ക്കുണ്ടെന്നതില്‍ തര്‍ക്കമില്ല. എങ്കിലും മഡോണ സമ്മതിച്ചാല്‍ അവരെ കെട്ടാന്‍ താന്‍ തയ്യാറാണെന്നാണ് ടോം മിഖാന്‍ പറഞ്ഞിരിക്കുന്നത്.
ഇത്തരമൊരു തീരുമാനത്തിലേയ്‌ക്ക് ടോമിനെ നയിച്ചതെന്താണെന്നോ? ഇറുകിയ സ്‌പാന്റക്‌സ് ക്യാറ്റ് സ്യൂട്ടുമിട്ടുള്ള മഡോണയുടെ നടനം തന്നെ. സത്യംപറഞ്ഞാല്‍ മഡോണയുടെ സുന്ദരമായ തുടകള്‍ കണ്ടാണത്രേ ഇരുപത്തിയാറുകാരനായ ടോം വീണുപോയത്.
പരിപാടി കണ്ടിറങ്ങുമ്പോള്‍ ഹാ എത്ര സുന്ദരമായ തുടകള്‍ എന്ന് ടോം ആത്മഗതം ചെയ്‌തുപോവകുയം ചെയ്‌തു. എന്റെ നൃത്താധ്യാപികയെയാണ് മഡോണ ഓര്‍മ്മിപ്പിച്ചത്. മഡോണയുടെ നല്ലപ്രായത്തില്‍ അവരെ കണ്ടാല്‍ മോഹിക്കാത്തവരുണ്ടാകുമോ. അവര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും വിവാഹം കഴിയ്‌ക്കാന്‍ ഞാന്‍ തയ്യാറാണ്- ടോം തുറന്നു പറഞ്ഞു.


Click it and Unblock the Notifications