18 തികഞ്ഞാല്‍ പ്ലേ ബോയിയിലെത്തൂ....
കൌമാര താരങ്ങള്‍ക്ക് പതിനെട്ടു തികയുന്നതും കാത്തിരിക്കുകയാണ് പ്ലേ ബോയ് മാസികയുടെ ഉടമ ഹഫ് ഹെഫ്‍നെര്‍. പുളളിയുടെ പുതിയ ചൂണ്ട നീളുന്നത് മിലേ സൈറസിന് നേര്‍ക്കാണ്. പതിനെട്ട് തികഞ്ഞാലുടനെ പ്ലേ ബോയിയ്ക്ക് വേണ്ടി നഗ്നയാവായി പോസ് ചെയ്യാന്‍ വരൂവെന്നാണ് ഹെഫ്‍നെര്‍ സൈറസിനോട് പറയുന്നത്. സൈറസാകട്ടെ, വാനറ്റി ഫെയര്‍ മാസികയ്ക്കു വേണ്ടി ടോപ്‍ലെസായി പോസ് ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നിയമപരമായി പ്രായപൂര്‍ത്തിയായാല്‍ തന്റെ മാസികയിലും അവസരമുണ്ടെന്ന് സൈറസിന് ഹെഫ്‍നെര്‍ അറിയിച്ചിട്ടുണ്ട്. സൈറസിന്റെ വാനറ്റി ഫെയര്‍ ഫോട്ടോയ്ക്കെതിരെ ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അവയെയൊക്കെ പ്ലേ ബോയ് ഉടമ പുച്ഛിച്ചു തളളുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സൈറസ് മാപ്പു പറയാന്‍ പോലും നിര്‍ബന്ധിതയായിരുന്നു. എന്നാല്‍ ഈ പ്രതിഷേധം അമേരിക്കക്കാരുടെ ഇരട്ടത്താപ്പിനെയാണ് വെളിച്ചത്താക്കുന്ന് തുറന്നടിക്കുകയാണ് ഹെഫ്‍നെര്‍. പതിനെട്ടു തികഞ്ഞാലുടനെ പ്ലേ ബോയ് ഫോട്ടോഗ്രാഫറുടെ അടുത്തേയ്ക്ക് സൈറസ് വെച്ചു പിടിക്കുമോ എന്ന് ഇനിയും വ്യക്തമല്ല.


Click it and Unblock the Notifications











