വിശ്വസുന്ദരി ഡയാന മെന്റോസ നഗ്നചിത്ര വിവാദത്തില്‍

By Staff

ഈ വര്‍ഷം വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഡയാന മെന്റോസ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. വിശ്വസുന്ദരിപ്പട്ടം നേടി വാര്‍ത്തയിലെത്തിയ മെന്റോസ പക്ഷേ അത്ര സന്തോഷകരമായ കാര്യത്തിന്റെ പേരിലല്ല വീണ്ടും വാര്‍ത്തകളിലെത്തിയിരിക്കുന്നത്‌.

ഒരു ജ്വല്ലറി സ്ഥാപനത്തിന്‌ വേണ്ടി നഗ്നയായി പോസ്‌ ചെയ്‌തതാണ്‌ 22രണ്ടുകാരിയായ മെന്റോസയ്‌ക്ക്‌ വിനയായിരിക്കുന്നത്‌. വിശ്വസുന്ദരി മത്സരത്തിനായി തയ്യാറാവുന്നതിന്‌ മുമ്പായിരുന്നു ഈ ഫോട്ടോ ഷൂട്ട്‌ നടന്നത്‌.

പതിനഞ്ചാം വയസ്സിലാണ്‌ ഒരു ഇറ്റാലിയന്‍ ആഭരണക്കമ്പനിയ്‌ക്കുവേണ്ടി മെന്റോസ നഗ്നയായി പോസ്‌ ചെയ്‌തത്‌.

സാധാരണനിലയില്‍ ഇത്തരമൊരു പ്രശ്‌നമുണ്ടായാല്‍ മിസ്‌ യൂണിവേഴ്‌സ്‌ ഓര്‍ഗനൈസേഷന്‍ അധികൃതര്‍ക്ക്‌ താരത്തിനെതിരെ നടപടിയെടുക്കാം. എന്നാല്‍ മെന്റോസയ്‌ക്കെതിരെ തല്‍ക്കാലം നടപടിയൊന്നും വേണ്ടെന്നാണ്‌ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചിരിക്കുന്നത്‌.

ജ്വല്ലറിയുടെ പരസ്യത്തിനായി എടുത്ത മെന്റോസയുടെ ചിത്രങ്ങള്‍ അശ്ലീലഛായയുള്ളതല്ലെന്നും വളരെ കലാപരമാണെന്നുമാണ്‌ ഓര്‍ഗനൈസേഷന്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്‌.

ഈ ചിത്രത്തില്‍ മെന്റെസയുടെ മാറിടങ്ങള്‍ മറഞ്ഞിരിക്കുകയാണ്‌ അതുകൊണ്ടാണ്‌ ഇത്‌ അശ്ലീലമെന്ന ഗണത്തില്‍പ്പെടുത്താത്തത്‌. അതുകൊണ്ടാണത്രേ സുന്ദരിയ്‌ക്കെതിരെ നടപടിയൊന്നും വേണ്ടെന്ന്‌ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചത്‌.
ബന്ധപ്പെട്ട വാര്‍ത്തകള്‍

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X