»   » ബ്രിട്നിയുടെ ടോപ് ലെസ് ചിത്രങ്ങള്‍ പുറത്ത്

ബ്രിട്നിയുടെ ടോപ് ലെസ് ചിത്രങ്ങള്‍ പുറത്ത്

Posted By:
Subscribe to Filmibeat Malayalam
Britney Spears
കരിയറില്‍ ഒരു തിരിച്ചുവരവിന്‌ ശ്രമിയ്‌ക്കുന്ന പോപ്‌ താരം ബ്രിട്‌നി സ്‌പിയേഴ്‌സിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പുറത്ത്‌. ഒരു ബ്രിട്ടീഷ്‌ ടാബ്ലോയിഡാണ്‌ ബ്രിട്‌നിയുടെ പതിനേഴോളം അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിയ്‌ക്കുന്നത്‌. 2007ല്‍ ഗിമ്മീ മോര്‍ എന്ന വിഡിയോയ്‌ക്കു വേണ്ടി ചിത്രീകരിച്ച ചില ദൃശ്യങ്ങളാണ്‌ പുറത്തായത്‌.

അരയ്‌ക്ക്‌ മുകളില്‍ നൂല്‍ബന്ധമില്ലാതെ പോള്‍ ഡാന്‍സ്‌ ചെയ്യുന്ന ബ്രിട്‌നി ക്യാമറയക്ക്‌‌ നേരെ കൈവിശീക്കാണിയ്‌ക്കുകയും ചിരിയ്‌ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ്‌ ടാബ്ലോയിഡ്‌ പ്രസിദ്ധീകരിച്ചിരിയ്‌ക്കുന്നത്‌. റോസപ്പൂവിന്റെ ഇതളുകള്‍ പച്ച കുത്തിയത്‌ മാത്രമാണ്‌ മാറിടങ്ങള്‍ മറയ്‌ക്കാന്‍ ബ്രിട്‌നിയുടെ ശരീരത്തിലുള്ളത്‌.

ഇതാദ്യമായാണ്‌ താരത്തിന്റെ ടോപ്‌ ലെസ്‌ ചിത്രങ്ങള്‍ പുറത്തു വരുന്നതെന്ന്‌ ചിത്രം പ്രസിദ്ധീകരിച്ച ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌ മാഗസിന്‍ അധികൃതര്‍ അവകാശപ്പെടുന്നു.

ഗിമ്മി മോറിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ബ്രിട്‌നിയുടെ അര്‍ദ്ധ നഗ്നദൃശ്യങ്ങള്‍ മുറിച്ച്‌ മാറ്റിയിരുന്നു.
മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ച കാലഘട്ടത്തില്‍ ചിത്രീകരിച്ചതാണ്‌ ഗിമ്മി മോര്‍. ബ്രിട്‌നിയുടെ ഈ നീക്കം ഏറെ വിവാദമുയര്‍ത്തിയിരുന്നു. ഈ ആല്‍ബം പുറത്തിറങ്ങുന്നതിന്‌ നാല്‌ ദിവസം മുമ്പ്‌ ബ്രിട്‌നിയ്‌ക്ക്‌ സ്വന്തം കുട്ടികളുടെ സംരക്ഷണവകാശം പോലും ഇല്ലാതാക്കിയിരുന്നു.

രണ്ട്‌ വര്‍ഷം കുത്തഴിഞ്ഞ ജീവിതം നയിച്ച പോപ്‌ താരം റിഹാബിറ്റേഷന്‍ പ്രക്രിയയിലൂടെയും മാനസിക രോഗ ചികിത്സയിലൂടെയുമാണ്‌ സാധാരണ ജീവിതത്തില്‍ തിരിച്ചെത്തിയത്‌. അതിനിടയിലാണ്‌ പുതിയ വവാദം ഉയര്‍ന്നിരിയ്‌ക്കുന്നത്‌. തന്റെ പുതിയ ആല്‍ബമായ സര്‍ക്കസിന്റെ അവതരണവുമായി ബന്ധപ്പെട്ട്‌ ലണ്ടനിലാണ്‌ ബ്രിട്‌നി ഇപ്പോള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam