ശ് ശ്...ഈ പരാതിയൊന്ന് കേള്‍ക്കൂ...!
എന്നാലും ഇതൊരു കടന്ന കൈയായിപ്പോയി. കല്യാണം കഴിക്കുന്നത് കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാനല്ലെന്ന കാര്യം ഏവരും സമ്മതിക്കുമല്ലോ. എങ്കില്‍ ഹോളിവുഡ് മാദകറാണി പമേല ആന്റേഴ്സണ്‍ ഭര്‍ത്താവ് റിക്ക് സോളമനെതിരെ നല്‍കിയ പുതിയ വിവാഹമോചനക്കേസിലെ പരാതി കേള്‍ക്കൂ.
ഭര്‍ത്താവ് തന്നെ ഗര്‍ഭിണിയാക്കിയതിനാല്‍ വിവാഹമോചനം വേണമെന്നാണ് പാമി കോടതിയോട് ആവശ്യപ്പെടുന്നത്. ഭര്‍ത്തൃസൗഹൃദം മാത്രം മോഹിച്ചാണത്രേ പാമി റിക്കിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. എന്നാല്‍ റിക്ക് തിരിച്ചു നല്‍കിയതോ നല്ല ഒന്നാന്തരം ഗര്‍ഭവും.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ചതാണ് റിക്ക് സോളമനും പമേലാ ആന്റേഴ്സണും. ഡിസംബറില്‍ വിവാഹമോചനം തേടി പമേല കോടതിയെ സമീപിച്ചെങ്കിലും പിന്നീട് വീണ്ടു വിചാരമുണ്ടായി കേസ് പിന്‍വലിച്ചു. തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാവാത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നാണ് അന്ന് പാമി കോടതിയോട് പറഞ്ഞത്.
ഒട്ടും പരിഹരിക്കാനാവാത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഗര്‍ഭത്തിലെത്തിയെങ്കില്‍, അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ.
ഗര്‍ഭം മൂലം പമേല കാണിക്കുന്ന വിക്രിയകളാണിതെല്ലാമെന്ന് റിക്ക് സോളമന്‍ പ്രതികരിക്കുന്നു. ഗര്‍ഭഭ്രാന്ത് മാറുമ്പോള്‍ ഇതെല്ലാം താനെ കെട്ടടങ്ങുമെന്നാണ് ശുഭാപ്തി വിശ്വാസിയായ റിക്ക് ആശ്വസിക്കുന്നത്.
അല്ല റിക്ക് സോളമനെ അറിയില്ല. 'ഒണ്‍ നൈറ്റ് ഇന്‍ പാരിസ്' എന്ന പ്രശസ്തമായ സെക്സ് ടേപ്പില്‍ നടി പാരിസ് ഹില്‍ട്ടണുമൊത്ത് അഭിനയിച്ച അതേ റിക്ക് സോളമന്‍.


Click it and Unblock the Notifications