പാരിസ് ഹില്‍ട്ടണ്‍ നന്നാവുന്നു?!!
ബെന്‍ജി മാഡെന്‍ ആളൊരു മിടുക്കന്‍ തന്നെന്ന് സമ്മതിക്കേണ്ടി വരും. എത്ര പെട്ടെന്നാണ് പാരിസ് ഹില്‍ട്ടണ്‍ ആളാകെ മാറുന്നത്. കരുത്തുളള കാമുകന്റെ കൈയില്‍ കിട്ടിയാല്‍ ഏത് പാരിസ് ഹില്‍ട്ടണും അടങ്ങും എന്നൊരു ഗുണപാഠം ഹോളിവുഡ് പഠിക്കുകയാണോ?
നിശാ ക്ലബുകളില്‍ ഇനി അഴിഞ്ഞാടാനില്ലെന്നാണ് പാരിസ് ഹില്‍ട്ടണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല സെക്സ് ടേപ്പുകളിലും ഇനി താനുണ്ടാവില്ലെന്നും സുന്ദരി വാഗ്ദാനം ചെയ്യുന്നു. എല്ലാം കാമുകന്‍ ബെന്‍ജിക്ക് വേണ്ടി.
വന്യമായ പാര്‍ട്ടികളിലെ രസം മുഴുവന്‍ താന്‍ നുകര്‍ന്നു കഴിഞ്ഞെന്നും ഇനി ഗൃഹാന്തരീക്ഷത്തിന്റെ തണല്‍ ആസ്വദിക്കാനാണ് തീരുമാനമെന്നും പാരിസ് പറയുന്നു.
"ബെന്‍ജിയ്ക്കു വേണ്ടി ഭക്ഷണം പാകം ചെയ്യുന്നതാണ് ഞാനിപ്പോള്‍ ആസ്വദിക്കുന്നത്. ബെന്‍ജിക്കിഷ്ടപ്പെട്ടവ പാകം ചെയ്ത് തീന്‍മേശയിലെത്തിക്കുമ്പോഴുളള സന്തോഷം വിവരണാതീതമാണ്. ഞാന്‍ മുതിര്‍ന്നു കഴിഞ്ഞു. മഹത്തായ ഒരു ബന്ധത്തിന്റെ സന്തോഷം ഞാന്‍ അനുഭവിക്കുകയാണ്. വീട്ടിനുളളിലെ നിമിഷങ്ങള്‍ ഇത്രയും പ്രിയപ്പെട്ടതും രസകരവുമായിരിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല", പാരിസ് വല്ലാത്ത പ്രണയത്തിലാണെന്ന് വ്യക്തം.
ബെന്‍ജിയാണ് തന്റെ ജീവിതം മാറ്റിയതെന്ന് തുറന്നു സമ്മതിക്കാനും പാരിസിന് മടിയില്ല. നന്നാവുകയാണോ പാരിസ് ഹില്‍ട്ടണ്‍.....?


Click it and Unblock the Notifications











