»   » പാരിസിന്റെ കുപ്പത്തൊട്ടിയില്‍ കൈയിട്ടപ്പോള്‍....

പാരിസിന്റെ കുപ്പത്തൊട്ടിയില്‍ കൈയിട്ടപ്പോള്‍....

Posted By:
Subscribe to Filmibeat Malayalam


താന്‍ ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞ വസ്തുക്കള്‍ക്ക് ഇത്രയേറെ വിലയുണ്ടാവുമെന്ന്‌ പാരിസ്‌ ഹില്‍ട്ടണ്‍ സ്വപ്നത്തില്‍പ്പോലും ചിന്തിച്ചു കാണില്ല. ഇനി തന്റെ കുപ്പത്തോട്ടിയ്‌ക്ക്‌ ഒരു പൂട്ടും താക്കോലും സംഘടിപ്പിക്കുന്ന കാര്യവും പാരിസ്‌ ഗൗരവമായി ആലോചിക്കാനുമിടയുണ്ട്‌.

ഇതിന്കാരണം, ലേല വെബ്സൈറ്റായ ഇ-ബേയാണ്. തികച്ചും പുതുമയാര്‍ന്ന ഒരു സാഹസത്തിനാണ് ഇ-ബേ ഇറങ്ങിപുറപ്പെട്ടത്. അതെന്തായാലും വിജയിച്ചതിലുളള സന്തോഷത്തിലാണ്‌ ഇ-ബേക്കാര്‍.

പാരിസിന്‍റെ ചവറ്റുകൂട്ടയെയാണ് ഇ-ബേക്കാര്‍ ലക്ഷ്യമിട്ടത്. അതില്‍ കൈയിട്ട് വാരിയതിന്‍റെ ഫലവും അവര്‍ കണ്ടു. പാരിസ് ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞ സാധനങ്ങള്‍ക്കും ആരാധകരുണ്ടെന്ന് തെളിയിക്കാനും അത് വഴി പണം കൊയ്യാനും ഇ-ബേയ്ക്ക് കഴിഞ്ഞു.

പാരിസിന്റെ ഹോളിവുഡിലെ വീട്ടില്‍ നിന്നും ആറ്‌ കൂപ്പത്തൊട്ടികളാണ് ഇ-ബേ സംഘം അരിച്ചുപെറുക്കിയത്. അതില്‍ നിന്ന് കൈയില്‍ തട‍ഞ്ഞതൊക്കെ അവര്‍ ലേലത്തിനും വച്ചു. .

പഴയൊരു ടൂത്ത്‌ ബ്രഷ്‌, ഉപയോഗിച്ച്‌ കളഞ്ഞ്‌ ഡിയോഡറന്‍റ് സ്‌റ്റിക്ക്‌, ഡോഗ്‌ ഫുഡ്‌ ടിന്‍, വെപ്പുമുടി, പാരിസ്‌ തന്നെ അഭിനയിച്ച ബോട്ടംസ്‌ അപ്‌ ചിത്രത്തിന്റെ ഡിവിഡി, മരുന്നു കുറിപ്പുകള്‍ എന്നു വേണ്ട നടിയുടെ ചില സ്വകാര്യ വസ്‌തുക്കള്‍ വരെ ചികഞ്ഞെടുത്തു ലേലത്തിന്‌ വച്ചിരിക്കുകയാണ്‌ ഇബേ.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X