പാരിസ് വലിച്ചെറിഞ്ഞ ടൂത്ത്ബ്രഷിന് 12,212.90 രൂപയെങ്കില്‍!
അവര്‍ പ്രതീക്ഷിച്ചതിലുമേറെ പ്രതികരണമാണ് ലേലത്തിന് ലഭിച്ചത്. വിറ്റഴിച്ച സാധനങ്ങളുടെ തുക ഇപ്പോഴെ 500(40,705.16) പൗണ്ട് കവിഞ്ഞു. ഇത് ഇരട്ടിയാവുമെന്നാണ് ഇ-ബേയുടെ പ്രതീക്ഷ.
പാരീസ് വലിച്ചെറിഞ്ഞ് ടൂത്ത്‌ബ്രഷ് 150 പൗണ്ടി(12,212.90 രൂപ) നാണ് വില്‍ക്കപ്പെട്ടത്. പാരീസിന്റെ ജയിലിലെ വിലാസത്തില്‍ അയച്ച രണ്ട് ഒഴിഞ്ഞ് എന്‍വലപ്പുകള്‍ 255 പൗണ്ടി(20,761.93 രൂപ) നാണ് വിറ്റഴിഞ്ഞുപോയത്, ശീതളപാനീയമായ കോക്ക് ടിന്‍ ലേലത്തിന് പോയത് 30 പൗണ്ടി(2,442.63 രൂപ) നാണ്.
പഴയ മേക്കപ്പ് ഉല്‍പന്നങ്ങള്‍ 120 പൗണ്ട് (9,770.54 രൂപ) നല്‍കിയാണ് ഒരാള്‍ വാങ്ങിയത്. പാരീസിന്റെ ഓട്ടോഗ്രാഫ് പതിച്ച് പോസ്‌റ്റ്‌കാര്‍ഡ് വിറ്റഴിഞ്ഞത് 30 പൗണ്ടിനാണ്.
ചവറ്റുകുട്ടയില്‍ നിന്ന് ലഭിച്ച ഡോഗ് ഫുഡ് ടിന്‍ 150 പൗണ്ട് നല്‍കിയാണ് ഒരാരാധകന്‍ വാങ്ങിയത്. ഡിയോഡ്രന്റ്‌റ് സ്‌റ്റിക്ക്, തലയണയുറ, ഷോപ്പിങ് ലിസ്റ്റ്, വെപ്പ് മുടി, വിഐപി ടിക്ക്‌റ്റ് എന്നിവയാണിനി വിറ്റ് പോവാനുളള ചപ്പുചവറുകള്‍.
എന്തായാലും നായത്തീറ്റയുടെ ടിന്‍ വിറ്റഴിച്ചതില്‍ നിന്ന് ലഭിച്ച തുകയുടെ പകുതി ലോസ് ആഞ്ചല്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നായസംരക്ഷണ കമ്പനിയായ നോഹാസ് ബാര്‍ക്കിന് നല്‍കാനാണ് ഇബേയുടെ തീരുമാനം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications