മക്കായുടെ കാമുകിയ്ക്കെതിരെ മുന്‍ഭാര്യ
ഹീതര്‍ മില്‍സ് രോഷം കൊണ്ട് തിളയ്ക്കുകയാണ്. മുന്‍ഭര്‍ത്താവ് സര്‍ പോള്‍ മക്കാര്‍ട്ടിനിയുടെ പുതിയ കാമുകി റോസാനയാണ് മീല്‍സിന്റെ പുതിയ ശത്രു.
പോള്‍ മക്കാര്‍ട്ടിനിയും ഹീതര്‍ മീല്‍സുമായുളള വിവാഹമോചനക്കേസില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ മീല്‍സുമായി പിരിഞ്ഞ ശേഷം മക്കാ തന്റെ പെണ്‍വേട്ട തുടരുകയാണ്. കണ്ടാല്‍ ഏതാണ്ട് ഹീതര്‍ മീല്‍സിനെപ്പോലെ തോന്നിക്കുന്ന റോസാന ആര്‍ക്വെറ്റാണ് മക്കായുടെ പുതിയ കാമുകി.
റോസാന വെറുമൊരു ഏഴാംകൂലിയാണെന്നാണ് ഹീല്‍സ് വിശേഷിപ്പിച്ചത്. മകള്‍ ബിയാട്രീസിനെയും റോസാന ഇടയ്ക്കിടെ കാണുന്നതും ഹീല്‍സിനെ ചൊടിപ്പിച്ചിട്ടുണ്ട്.
യുഎസിലെ മാധ്യമങ്ങള്‍ പറയുന്നത് മകളെ കാണാന്‍ റോസാന പോകുന്നതറിഞ്ഞ് ഹീല്‍സ് ഭ്രാന്തു പിടിച്ച അവസ്ഥയിലായിട്ടുണ്ടെന്നാണ്.
1993ലെ കാറപകടത്തില്‍ മീല്‍സിനെ കാല്‍ നഷ്ടപ്പെടും മുമ്പ് അവര്‍ പോസു ചെയ്ത ചില നഗ്നചിത്രങ്ങള്‍ ഈയിടെ പുറത്തു വന്നിരുന്നു.
ശരീരത്തിന്റെ രഹസ്യഭാഗങ്ങള്‍ മുഴുവന്‍ അനാവരണം ചെയ്ത പ്രസ്തുത ചിത്രത്തോടെ ഹീല്‍സ് നീലച്ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെന്ന ആരോപണം ശക്തിപ്പെടുകയും ചെയ്തു.


Click it and Unblock the Notifications