കരയുമ്പോള്‍ കൂടെക്കരയാന്‍............

By Super

പീറ്റ് ഡോഹര്‍ട്ടിയ്ക്ക് മലയാളം അറിയാമായിരുന്നെങ്കില്‍ ജയിലില്‍ കിടന്ന് കക്ഷി മൂളുന്ന വരികള്‍ ഏതായിരിക്കും. ഒരു സംശയവുമില്ല.

"ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍നിഴല്‍ മാത്രം"

ഒട്ടേറെ കാമുകിമാരുണ്ടായിട്ടും ജയില്‍ വാസമനുഭവിക്കുന്ന ഡോഹര്‍ട്ടിയെ കാണാനോ സഹതപിക്കാനോ അവരാരും ഇല്ലെന്നറിഞ്ഞ സങ്കടത്തിലാണ് പാവം പീറ്റ്.

പീറ്റിനൊപ്പം കിടക്കയില്‍ ഉന്മാദ നൃത്തമാടിയ കക്ഷിയാണ് കേറ്റ് മോസ്. പഴയ കാമുകന്‍ ജയിലിലായ വിവരം കേറ്റിനെ അറിയിക്കാന്‍ പലരും പല വഴിയും ശ്രമിച്ചു. മെസേജുകള്‍ക്കൊന്നും ക്രൂര പ്രതികരിച്ചില്ല. ഒടുവില്‍ ഏതോ സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ ചങ്കു പിളര്‍ക്കുന്ന മറുപടിയാണ് കിട്ടിയത്.

കേറ്റ് ടിവിയില്‍ നിന്ന് വാര്‍ത്തയറിഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാന്‍ അവള്‍ക്ക് താല്‍പര്യമില്ല.

മറ്റൊരു കാമുകി ആമി വൈന്‍ഹൗസ് ഈ വാര്‍ത്ത കേട്ട് തലയറഞ്ഞ് ചിരിച്ചത്രേ! വിശ്വസിക്കാനാവുന്നില്ലെന്നാണ് പ്രതികരിച്ചതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒരു കോമാളി കഥാപാത്രത്തിനപ്പുറമുളള വിലയൊന്നും ആമി പാവം പീറ്റിന് നല്‍കിയിട്ടില്ലെന്നും ചിലര്‍ കുത്തു വാക്കു പറയുന്നു.

കേസ് വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാത്തതിനും രേഖകളില്ലാതെ വാഹനമോടിച്ചതിനും പീറ്റിലെ കഴിഞ്ഞ ദിവസമാണ് 14ആഴ്ചത്തെ ജയില്‍വാസത്തിന് ശിക്ഷിച്ചത്. ഇപ്പോള്‍ ജയില്‍വാസം അനുഭവിക്കുകയാണ് റോക്ക് താരം പീറ്റ് ഡോഹര്‍ട്ടി.

More from Filmibeat

Read more about: drug pete
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X