twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭര്‍ത്താവിന് വേണ്ടി ഞാന്‍ സ്ത്രീകളെ ഉപേക്ഷിച്ചു: ആഞ്ജലീന

    By Super
    |

    സ്വവര്‍ഗ്ഗാനുരാഗിയായിരുന്ന താന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റിന് വേണ്ടിയാണ് പെണ്‍കുട്ടികളുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചതെന്ന് ഹോളിവുഡ് താരം ആഞ്ജലീന ജോളി.

    ബ്രാഡ്‌ പിറ്റുമായുള്ള ബന്ധത്തിന്‌ മുമ്പ്‌ താന്‍ പുരുഷന്മാരും സ്ത്രീകളുമായി ഒരേപോലെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന് മുപ്പത്തിരണ്ടുകാരിയായ ഹോളിവുഡ്‌ സുന്ദരി നേരത്തേ തന്നെ വെളിപ്പെടുത്തിയതാണ് .

    മുമ്പ്‌ ഞാനൊരുപാട്‌ പെണ്‍കുട്ടികളുമൊത്ത്‌ ശയിച്ചിട്ടുണ്ട്‌. ലൈംഗികതയ്‌ക്കായി പ്രകൃതി വിരുദ്ധമായ പലമാര്‍ഗ്ഗങ്ങളും തേടിയിട്ടുണ്ട്‌. എനിയ്‌ക്ക്‌ സ്‌ത്രീകളോടും പുരുഷന്മാരോടും ഒരേപോലെയുള്ള ലൈംഗിക വാഞ്‌ഛ മറച്ചുവയ്‌ക്കാന്‍ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല.

    എന്നാല്‍ ബ്രാഡ്‌ പിറ്റുമായി അടുത്തതില്‍ പിന്നെ എന്റെ ജീവിതത്തില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ ഞാന്‍ ഇടനല്‍കിയിട്ടില്ല- ആഞ്‌ജലീന പറയുന്നു.

    മോഡലായിരുന്ന ജെന്നി ഷിമിസുവുമായി പത്തുവര്‍ഷം നീണ്ട ബന്ധമായിരുന്നുവത്രേ ഈ ബോളിവുഡ്‌ താരത്തിനുണ്ടായിരുന്നത്‌.

    എന്നാല്‍ മുമ്പ്‌ സ്‌ത്രീകളില്‍ത്തന്നെയായിരുന്ന താല്‌പര്യമെങ്കിലും ഇപ്പോള്‍ ബ്രാഡ്‌ പിറ്റുമൊത്തുള്ള ബന്ധത്തില്‍ താന്‍ പൂര്‍ണ്ണ സംതൃപ്‌തയാണെന്ന്‌ പറയാനും താരം മറന്നില്ല. ബ്രാഡ്‌ ആരോട്‌ സംസാരിയ്‌ക്കുന്നതില്‍ നിന്നും എന്നെ വിലക്കിയിട്ടില്ല. അദ്ദേഹത്തിന്‌ എന്നില്‍ അന്ധമായ വിശ്വാസമുണ്ട്‌- ആഞ്‌ജലിന വ്യക്തമാക്കി.

    ഒരു മകളും ദത്തെടുത്ത മറ്റ്‌ മൂന്നു കുഞ്ഞുങ്ങളുമുള്ള ആഞ്‌ജലീനയുടെയും ബ്രാഡ്‌ പിറ്റിന്റെയും ബന്ധം ഇതിനകം തന്നെ ഉലഞ്ഞു തുടങ്ങിയതായി വാര്‍ത്തകളുണ്ടായിരുന്നു. താരത്തിന്റെ ഇപ്പോഴത്തെ ഈ സ്വയം വെളിപ്പെടുത്തലുകള്‍ ഒരു പക്ഷേ ഇവര്‍ക്കിടയിലെ പ്രശ്‌നം രൂക്ഷമാക്കിയേക്കാമെന്നാണ്‌ ഹോളിവുഡ്‌ സംസാരം.

    Read more about: angelina jolie lesbian brad pitt
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X