twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിയാന, ഇതെങ്കിലും നടക്കുമോ?

    By Staff
    |

    റിസ് ഇഫാന്‍സിനെ സിയാന മില്ലര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത ഹോളിവുഡിന് പുതുമയല്ല. ഇരുവരും തമ്മില്‍ പ്രണയത്തിലായിട്ട് കാലം കുറെ ആയി.

    പ്രണയ വാര്‍ത്ത ഗോസിപ്പു കോളങ്ങളില്‍ ഇടം പിടിച്ചപ്പോഴൊക്കെ തങ്ങള്‍ തമ്മില്‍ വെറും സൗഹൃദം മാത്രമാണുളളതെന്ന് ഇരുവരും ആണയിട്ടിരുന്നു. പൊതുനിരത്തില്‍ വെച്ച് സിയാനയും റിസും തമ്മില്‍ ഗാഢ ചുംബനത്തിലേര്‍പ്പെടുന്ന ചിത്രം പാപ്പരാസികള്‍ പുറത്തു വിട്ടപ്പോഴും പല്ലവി ഇതു തന്നെയായിരുന്നു.

    ഈ വേനലില്‍ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

    വിവാഹത്തോളം അടുത്ത രണ്ടു പ്രണയങ്ങള്‍ താണ്ടിയാണ് സിയാന ഒടുവില്‍ റിസ് ഇഫാന്‍സിന്റെ ജീവിതത്തില്‍ എത്തുന്നത്. നടന്‍ ജൂഡ് ലായുമായുളള പ്രണയം വിവാഹ നിശ്ചയത്തിനു ശേഷം ഉപേക്ഷിച്ച സിയാന, പിന്നീട് മാത്യു റിസിന്റെ കൂട്ടുകാരിയായിരുന്നു.

    റിസ് ഇഫാന്‍സും മോശക്കാരനല്ല. സൂപ്പര്‍ മോഡല്‍ കേറ്റ് മോസിന്റെ കാമുകനായിരുന്നു ഒരുകാലത്ത് ഇദ്ദേഹം. തന്റെ കാമുകനെ തട്ടിയെടുത്തു എന്നാരോപിച്ച് കേറ്റ് മോസും സിയാനയും തമ്മില്‍ ഒരു പാര്‍ട്ടിക്കിടെ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

    ഏതായാലും ഇഫാന്‍സുമായുളള ബന്ധമെങ്കിലും സിയാന നേരാം വണ്ണം കൊണ്ടുനടക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍!

    ബന്ധപ്പെട്ട വാര്‍ത്തകള്‍



    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X