ഉടലൊതുങ്ങിയോള്‍, മധ്യം ചുരുങ്ങിയോള്‍..

ഇംഗ്ലീഷ് ഫുട്ബാള്‍ ടീം അംഗം തിയോ വാല്‍ക്കോട്ടിന്റെ കാമുകി മിലാനീ സ്ലേഡിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഈ പത്തൊമ്പതുകാരി വിദ്യാര്‍ത്ഥിനിയാണ് വാല്‍ക്കോട്ടിന്റെ കാമുകി.
ക്ലോസര്‍ മാസികയുടെ ഇക്കഴിഞ്ഞ ലക്കത്തില്‍ സുന്ദരിയുടെ ചില ചിത്രങ്ങള്‍ അച്ചടിച്ചു വന്നതോടെയാണ് വാല്‍ക്കോട്ടിന് ഫുട്ബാള്‍ കളിക്ക് വേണ്ടത്ര സമയം കിട്ടില്ലെന്ന് ജനം വിധിയെഴുതിയത്.
കടഞ്ഞെടുത്ത അംഗോപാംഗങ്ങളും മനംമയക്കുന്ന സൗന്ദര്യവുമുളള ഈ പെണ്‍കിടാവിന്റെ കാമകടാക്ഷങ്ങളില്‍ നിന്ന് വാല്‍ക്കോട്ട് എങ്ങനെ ഒഴിഞ്ഞു നില്‍ക്കുമെന്ന് അസൂയക്കാര്‍ ചോദിക്കുന്നതില്‍ കഴമ്പുണ്ട്. അടുത്തിടെ എഫ്എച്ച്എം മാസികയിലും സുന്ദരിയുടെ ചൂടന്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ജനത്തിന്റെ മനോഗതമറിഞ്ഞായിരിക്കണം, അടുത്ത പ്രിമിയര്‍ ലീഗു മുതല്‍ നിലവാരമുളള ഫുട്ബാള്‍ കളിക്കാരനാകാന്‍ താന്‍ ശ്രമിക്കുമെന്ന് തിയോ ഒരു വെളിപാടു പോലെ തുറന്നു പറഞ്ഞത്.
തല്‍ക്കാലം കളിയിങ്ങനെ പോകട്ടെയെന്ന് സാരം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











