ജെസീക്ക മനസുവെച്ചു...കാര്യം നടന്നു....
കാമുകിയെ തനിച്ചാക്കി ടൂറിനു പോകുന്ന കാമുകന്മാര്‍ക്ക് ഇതൊരു പാഠമാകണം. ജസീക്കാ ബെല്ലിനെ അമേരിക്കയിലാക്കി യൂറോപ്പില്‍ പോയതാണ് കാമുകന്‍ ജസ്റ്റിന്‍ ടിംബര്‍ലേ. ആര്‍ക്കും താങ്ങാവുന്നതല്ല ഏകാന്തത. കാമുകന്‍ പോയെന്നു വച്ച് ഏകാന്തതയ്ക്ക് കീഴടങ്ങാന്‍ ജസീക്കാ ബെല്ലിനെ കിട്ടുകയുമില്ല. സ്ഥലം ഹോളിവുഡാണ്. നടുക്കടലില്‍ ഉപ്പുവെളളത്തിനാണോ പഞ്ഞം.
സംഭവിച്ചത് ഇങ്ങനെ. ഒരു വിവാഹപ്പാര്‍ട്ടിയില്‍ ജെസീക്ക പഴയ കക്ഷിയായ ക്രിസ് ഇവാന്‍സിനെ കാണുന്നു. കണ്ടയുടനെ ഓടിച്ചെല്ലുന്നു കെട്ടിപ്പിടിക്കുന്നു. ഇതൊക്കെ വെറും സാധാരണം.
പിന്നെയാണ് സംഗതിയുടെ തിരക്കഥ മാറിയത്. ജെസീക്ക ക്രിസിനെ പിടിച്ചു വലിച്ച് സ്വന്തം സ്വകാര്യതയിലേയ്ക്ക് കൊണ്ടു പോയി. കൈവിരല്‍ കോര്‍ത്ത്, ചുംബനം കൈമാറി ഇരുവരും പാറിപ്പറന്നു. ബാത്ത് റൂമില്‍ പോയതു വരെ ഒരുമിച്ച്.
എന്തിനേറെ പറയുന്നു, ഒതുക്കത്തിലൊരു നേരമ്പോക്കും തരപ്പെടുത്തിയിട്ടേ ഇരുവരും പിരിഞ്ഞുളളൂവത്രേ. വേണമെങ്കില്‍ ചക്ക ഏതു രാത്രിയും കിട്ടുമെന്ന് സാരം.


Click it and Unblock the Notifications