ലിന്റ്സെ ലോഹനെ നശിപ്പിച്ചത് മുന്‍കാമുകന്‍
ലിന്റ്സെ ലോഹനെ ഇത്തരത്തില്‍ നശിപ്പിച്ചത് മുന്‍കാമുകന്‍ ടോണി അല്‍മേഡയാണെന്ന് നടിയുടെ പിതാവ് മൈക്കേല്‍ ലോഹന്‍.
നിരാശനും അസംതൃപ്തനും പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്നവനുമായ അല്‍മേഡയുടെ കൈകളില്‍ അകപ്പെട്ടതാണ് ലിന്റ്സെ ലോഹന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് മൈക്കേല്‍ ലോഹന്‍ പറയുന്നു.
പരസ്പരം വഴക്കടിച്ചും മര്യാദയില്ലാതെയും കഴിഞ്ഞ മാതാപിതാക്കളാണ് ലിന്റ്സെയെ നശിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം ടോണി അല്‍മേഡ ഒരു അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മൈക്കേലിന്റെ വെളിപ്പെടുത്തല്‍.
ബ്രസീലുകാരനായ ടോണി അല്‍മേഡ സ്വന്തം കുടുംബത്തില്‍ നിന്നും പുറന്തളളപ്പെട്ടവനും ലഹരിമരുന്നിനടിമയുമാണെന്ന് ലിന്റ്സെയുടെ പിതാവ് കുറ്റപ്പെടുത്തുന്നു.
തങ്ങള്‍ക്ക് പണമുണ്ടാക്കാന്‍ ലിന്റ്സെ ലോഹനെ കറവപ്പശുവാക്കുന്നുവെന്ന ടോണിയുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു.


Click it and Unblock the Notifications