ചെയ്യുന്നെങ്കില്‍ ഇങ്ങനെ വേണം!!
ഭാര്യയും ഭര്‍ത്താവും തമ്മിലുളള വേഴ്ച കാമറയിലാക്കുക. എന്നിട്ട് ഇരുവരും കൂടി അത് പത്രക്കാര്‍ക്കിടയില്‍ പ്രകാശനം ചെയ്യുക. അങ്ങനെയൊരു സംഭവവും അരങ്ങേറി ഈയിടെ ഹോളിവുഡില്‍.
അമേരിക്കയിലെ എഴുത്തുകാരി ആമി ഫിഷറും ഭര്‍ത്താവ് ലൂയിസ് ബെല്ലീറയുമാണ് പത്രക്കാരെ അമ്പരപ്പിച്ച് തങ്ങളുടെ വേഴ്ചാടേപ്പ് പുറത്തു വിട്ടത്.
പാരിസ് ഹില്‍ട്ടണും പമേല ആന്റേഴ്സണുമൊക്കെ സെക്സ് ടേപ്പെന്നു കേള്‍ക്കുമ്പോഴേ പേടിക്കുമെങ്കില്‍ ഇവര്‍ക്ക് ആ വക ചമ്മലൊന്നുമില്ല. കൊണ്ടു പോയി മതിവരുവോളം കണ്ട് ആസ്വദിക്കാന്‍ ആമിയും കണവനും ചേര്‍ന്ന് തങ്ങളുടെ ടേപ്പ് പരസ്യമായി റിലീസ് ചെയ്തു.
ചില്ലറക്കാരിയല്ല ആമി. പതിനാറാം വയസു മുതല്‍ താന്‍ പ്രേമിച്ചു തുടങ്ങിയ ജോ ബുട്ടാഫുക്കോയുടെ ഭാര്യയെ പതിനേഴാം വയസില്‍ ജോയുടെ ഭാര്യയെ തലയ്ക്ക് വെടിവെച്ച് പരിക്കേല്‍പിച്ച ധീരയാണ് ആമി.
അങ്ങനെ കിട്ടിയത് ഏഴ് വര്‍ഷം കഠിന തടവ്. ജയലില്‍ നിന്നിറങ്ങിയ അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരിയുമായി മാറി.
ആമിയും ലൂയിസും ഇപ്പോള്‍ വിവാഹമോചനം നേടുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണ്. തമ്മില്‍ പിരിയും മുമ്പ് സ്വകാര്യ മുഹൂര്‍ത്തങ്ങള്‍ ജനങ്ങളെക്കാണിക്കാന്‍ തീരുമാനിച്ച ഈ ദമ്പതികള്‍ക്ക് മാര്‍ക്ക് നൂറില്‍ നൂറും നല്‍കണം.


Click it and Unblock the Notifications