ഡേറ്റിംഗിന് നിബന്ധനകളുമായി ആനി ഹാഥ് വേ
വാഷിംഗ്ടന്‍: റാഫെല്ലൊയുമായി പിരിഞ്ഞതൊന്നും ആന് ഹാഥ് വെയെ നിരാശയാക്കിയിട്ടില്ല. ഒരാള്‍ പോയാലെന്ത് ഇനിയും ഇല്ലേ പടപോലെ വേറെ മിടുക്കന്മാരെന്നാണ് ആനിയുടെ നിലപാട്.
മാത്രമല്ല ഡേറ്റിംഗിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ആനി. ഇനി ജോലിയ്ക്കിടയില്‍ ഡേറ്റിംഗിനില്ലെന്ന് തീര്‍ത്ത് പറയുകയാണ് ഈ സൗന്ദര്യ ധാമം. ഇത് ജീവിതം കുറച്ചുകൂടി അനായാസമാക്കുമത്രെ.
ഒരു നല്ല കുടുംബ ജീവിതമാണ് സ്വപ്നം. സ്വന്തം മാതാ പിതാക്കള്‍ 25 വര്‍മായി ഒരുമിച്ച് ജീവിയ്ക്കുന്നു. അതിന് സമാനമായ ഒരു കുടുംബ ജീവിതമാണ് സ്വപ്നമെന്നും ആനി പറയുന്നു.
എന്നാല്‍ ആരെങ്കിലും സ്നേഹവുമായി സമീപിച്ചാല്‍ പറ്റില്ലെന്ന് പറയാന്‍ താനില്ലെന്നും ആനി തുറന്നടിയ്ക്കുന്നു. ഞാന്‍ ഒരു നടിയായതുകൊണ്ട് ആരും എന്‍റെ സ്നേഹം കണ്ടില്ലെന്ന് നടിയ്ക്കില്ലെന്ന ആത്മ വിശ്വാസത്തിലാണ് ഈ നടി. പക്ഷേ തന്നെ സ്നേഹവുമായി സമീപിയ്ക്കുന്നവര്‍ തികച്ചും മിടുക്കരായിരിയ്ക്കണം.
എന്താ ഒന്നു ശ്രമിച്ചു നോക്കുന്നോ?
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications