നടുറോഡില്‍ ഒരു ചുടുചുംബനം!
അറിഞ്ഞു തന്നെയാണ് ബ്രിട്നി പുതിയ കാമുകനെ തിരഞ്ഞെടുത്തത്. പാപ്പരാസി ഫോട്ടോഗ്രാഫര്‍ അഡ്നാന്‍ ഖാലിബാണ് ഹോളിവുഡിലെ തെറിച്ച പെണ്ണിന്റെ പുതിയ കാമുകന്‍.
നല്ല ഉദ്ദേശങ്ങളോടെയല്ല പാപ്പരാസി ബ്രിട്നിയുടെ പിന്നാലെ കൂടിയിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം നെറ്റില്‍ വെളിച്ചം കണ്ട ചുംബനരംഗങ്ങള്‍ തെളിയിക്കുന്നത്. കമിതാക്കളുടെ യാത്ര കൃത്യമായി മറ്റൊരു പാപ്പരാസി വീഡിയോയില്‍ പകര്‍ത്തിയ രംഗങ്ങളാണ് പുറംലോകം കണ്ടത്.
അഡ്നാനും ഒരു പാപ്പരാസി ആയതിനാലാണ് ഈ ചിത്രങ്ങളെക്കുറിച്ച് സംശയമുണര്‍ന്നിരിക്കുന്നത്. തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ വന്‍തുകയ്ക്ക് വില്‍ക്കാന്‍ അഡ്നാന്‍ കരാറുറപ്പിച്ചതായാണ് സംശയം. ഇത് ബ്രിട്നിയും അറിഞ്ഞു കൊണ്ടാണോ എന്ന കാര്യം ഉറപ്പില്ല. അല്ലെങ്കില്‍ തന്നെ ജനം കാണാത്തതായി ബ്രിട്നിയുടെ ശരീരത്തില്‍ ഇനി ആന്തരാവയവങ്ങള്‍ മാത്രമാണല്ലോ ഉളളത്.
കാമോദ്ദീപകമായി ബ്രിട്നി തന്റെ ശരീരം തടവി അഡ്നാനെ പ്രലോഭിപ്പിക്കുന്നതും അയാള്‍ ഒരു ചുംബനം നല്‍കി പ്രതികരിക്കുന്നതുമായ വീഡിയോ ദൃശ്യമാണ് പുറത്തു വന്നത്.
ഇനി പുറത്തു വരാനുളള ചിത്രങ്ങള്‍ ഇതിലും മാരകമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്നിയും അഡ്നാനും തമ്മിലുളള സ്വകാര്യ നിമിഷങ്ങളുടെ ഒന്നിലധികം സെറ്റ് ചിത്രങ്ങള്‍ വില്‍പനയ്ക്കൊരുങ്ങിയിട്ടുണ്ടത്രേ. ഓരോ സെറ്റിനും മൂന്നര ലക്ഷം പൗണ്ടാണ് വിലയിട്ടിരിക്കുന്നത്.
ലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിക്കാനുളള കരാര്‍ പ്രണയമാണ് ബ്രിട്നിയും അഡ്നാനും തമ്മിലുളളതെന്ന് സാരം. പ്രേമിക്കുന്നെങ്കില്‍ പാപ്പരാസിയെ തന്നെ പ്രേമിക്കണമെന്ന പ്രായോഗിക ബുദ്ധിയാവാം ബ്രിട്നിയുടേത്.
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications